മലയാള ഭാഷാ പ്രചാരണ സംഘം, നവിമുംബൈ മേഖല കേരളപ്പിറവി ആഘോഷിക്കുന്നു

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം, നവിമുംബൈ മേഖലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയുടെ അറുപത്തിയൊമ്പതാം വാർഷികം ആഘോഷിക്കുന്നു. സാംസ്കാരിക സമ്മേളനം പ്രസിദ്ധ എഴുത്തുകാരനും പ്രഭാഷകനുമായ ജി. വിശ്വനാഥൻ, കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ എന്നിവരുടെ സാന്നിധ്യത്തോടെ നടക്കും . നഗരത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് പ്രശസ്ത ഗസൽ ഗായകൻ അലോഷി ആദം ഒരുക്കുന്ന സംഗീതസന്ധ്യയുമുണ്ടാകും.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് ഭൂഭാഗങ്ങളും മൂന്ന് വ്യത്യസ്ത സംസ്കാരങ്ങളും ഭാഷയുടെ അടിസ്ഥാനത്തിൽ ഒന്നായി ചേർന്ന് രൂപംകൊണ്ട കേരളം ഐക്യത്തോടെ വർഷങ്ങളായി വളർന്നു പന്തലിച്ച് ലോകമെമ്പാടും മലയാളികളുടെ സംസ്കാരത്തിന്റെ ശോഭ പടർത്തുകയാണെന്നും ഈ ഐക്യത്തിൻ്റെ ആത്മാവിനെയും ഭാഷാ സ്നേഹത്തെയും ആഘോഷമാക്കാനാണ് മലയാള ഭാഷാ പ്രചാരണ സംഘം സാംസ്കാരിക പരിപാടികളുമായി മുന്നോട്ടു പോകുന്നതെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കൺവീനർമാരായ ജയപ്രകാശ്. പി.ഡി.(98330 74099)സതീഷ് നായർ(9920045387),മിനി അനിൽപ്രകാശ് (പ്രസിഡന്റ്-9987511747),ജയനാരായണൻ (സെക്രട്ടറി-9552577519), ബാബു പി.എം (9819179788-ട്രഷറർ)എന്നിവർ അറിയിച്ചു.