MBPS സാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

മുംബൈ:മലയാള ഭാഷാ പ്രാചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

കവിതയില്‍  ഒന്നാം സമ്മാനം രാജൻ കിണറ്റിങ്കര  (കവിത: എന്റേതും നിന്റേതും), രണ്ടാം സമ്മാനം രഘു ബാലകൃഷ്ണന്‍ (കവിത: ഒരാള്‍) എന്നിവര്‍ക്കും, ചെറുകഥയില്‍  ഒന്നാം സമ്മാനം മേഘനാദൻ (കഥ: ദീദി)  രണ്ടാം സമ്മാനം രൺജിത് രഘുപതി (കഥ: ആദം) എന്നിവര്‍ക്കും, ലേഖന ത്തില്‍ (വിഷയം: “ജനാധിപത്യ ഇന്ത്യ – ആശങ്കയും പ്രത്യാശയും”)   ഒന്നാം സമ്മാനം: മോഹനൻ  കെ.വി, രണ്ടാം സമ്മാനം: സുരേഷ് കുമാര്‍  ടി എന്നിവര്‍ക്കും ലഭിച്ചു .

ഡോ. പി.ഹരികുമാര്‍, സെബാസ്റ്റ്യന്‍, ബക്കര്‍ മേത്തല എന്നിവര്‍ കവിതയിലും  ജേക്കബ്‌  ഏബ്രഹാം, സോക്രട്ടീസ് കെ. വാലത്ത്, വത്സന്‍  അഞ്ചാംപീടിക എന്നിവര്‍ ചെറുകഥയിലും ഡോ. എ.പി.ജയരാമന്‍, എം.ജി.അരുണ്‍, ജി വിശ്വനാഥന്‍ എന്നിവര്‍ ലേഖനത്തിലും വിധികര്‍ത്താക്കളായിരുന്നു. പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി വിജയികളെ ആദരിക്കും . 

സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി സഹകരിച്ച സാഹിത്യ പ്രതിഭകളോടും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയമാക്കിത്തീര്‍ത്തവർക്കും സംഘടനയ്ക്കുവേണ്ടി   സന്ദീപ്‌ വര്‍മ്മ(പ്രസിഡന്റ്‌), റീന സന്തോഷ്‌  ( ജനറല്‍ സെക്രട്ടറി) എന്നിവർ നന്ദി അറിയിച്ചു .