മീര-ഭയന്ദറിൽ ഒരു കേരള ഹൗസ് : മീര റോഡ് മലയാളി സമാജം മന്ത്രി പ്രതാപ് സർനായിക്കിന് നിവേദനം നൽകി

മുംബൈ : മീര-ഭയന്ദറിൽ ഒരു കേരള ഹൗസ് എന്ന ചിരകാലാഭിലാഷം യാഥാർഥ്യമാക്കാനുള്ള ശ്രമം തുടർന്ന് മീരാറോഡ് മലയാളി സമാജം . ഈ ആവശ്യം മുൻനിർത്തികൊണ്ടുള്ള നിവേദനം സമാജം പ്രവർത്തകർ സംസ്‌ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായിക്കിന് കൈമാറി. സജി ഐ.പി.യുടെ നേതൃത്വത്തിൽ പ്രസിഡന്റ് സക്കറിയ .എം. സക്കറിയ, ട്രഷറർ വിജു സി. വർഗീസ്, കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് പ്രതാപ് സർനായിക്കിനെ കണ്ട് ഔദ്യോഗികമായി നിവേദനം കൈമാറിയത് .കഴിഞ്ഞ വർഷവും മഹാരാഷ്ട്ര സർക്കാരിന് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സമാജം നിവേദനം സമർപ്പിച്ചിരുന്നതായി സമാജം സെക്രട്ടറി എംഎസ് ദാസ് പറഞ്ഞു .മേഖലയിലെ എല്ലാ മലയാളികൾക്കും വേണ്ടിയുള്ള ഒരു സാംസ്കാരിക, സാമൂഹിക കേന്ദ്രം സ്ഥാപിക്കുക എന്നെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി സമാജം തുടർന്നും മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.മീരാ റോഡിലെ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ ഓണാഘോഷ വേളയിലാണ് മന്ത്രിയെക്കണ്ട് അഭ്യർത്ഥന കത്ത് സമാജം പ്രതിനിധിസംഘം കൈമാറിയത്.