Malayali Samajam
MPWAയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു
മുംബൈ : മഹാരാഷ്ട്രയിലെ മലയാളി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയായ 'മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ(MPWA ) മഹാരാഷ്ട്ര'യുടെ പ്രഥമ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും നവിമുംബൈ ,വാഷിയിലെ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആഘോഷ പരിപാടികളുടെ ഉദ്‌ഘാടന സമ്മേളനത്തിൽ മറാഠി-മലയാളം ചലച്ചിത്ര സംവിധായകൻ ഷൈൻ രവി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ മഹാരാഷ്ട്രയിലെ പ്രമുഖരായ മാധ്യമ പ്രവർത്തകരെയും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരേയും ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു . വിഭവമായ ഓണസദ്യയും ഉണ്ടായിരുന്നു

