മലയാളത്തിൻ്റെ എംടി ദീപ്ത സ്‌മരണയായിട്ട് ഒരാണ്ട്

മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം.ടി യാത്രയായിട്ട് ഇന്നേക്ക് ഒരാണ്ട്. തിരകഥാകൃത്തും നോവലിസ്‌റ്റും കഥാകൃത്തും സിനിമാ സംവിധായകനും നിർമ്മാതവും പത്രാധിപരും അധ്യാപകനുമെല്ലാമായ എം.ടി വാസുദേവൻ നായർ കഴിഞ്ഞവർഷം ക്രിസ്‌മസ് രാത്രിയിലാണ് ലോകത്തോട് വിട പറയുന്നത്. മലയാളിക്കൾക്ക് വിലമതിക്കാനാവാത്ത ഒരുപാട് സംഭവനകൾ നൽകിയാണ് എം.ടി യാത്രയായത്.
നിത്യജീവിതത്തിലെ സുഖവും ദുഃഖവും വിരഹവുമെല്ലാം എം ടിയുടെ സൃഷ്‌ടികളിൽ ഓരോ വായനക്കാരനും കാണാം. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ്, എന്നീ കൃതികൾ എത്ര തലമുറകൾ മാറി വന്നാലും വീണ്ടും വീണ്ടും വായിക്കാൻ തോന്നും വിധം മനോഹരമാണ്.
ടി നാരയണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ 1933 ലാണ് എം.ടി ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലക്കാട് വിക്‌ടോറിയ കോളജിൽ നിന്ന് ബിരുദം നേടി. പിന്നീട് അധ്യാപകനായി സ്‌കൂളുകളിലും കോളജുകളിലും ജോലി ചെയ്‌തു. 1957 ലാണ് മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിക്ക് കയറുന്നത്.സ്‌കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ എം.ടി സാഹിത്യരചന തുടങ്ങി. വിക്‌ടോറിയ കോളജിൽ പഠിക്കുമ്പോളാണ് ആദ്യ കഥാസമാഹരമായ രക്തം പുരണ്ട മൺതരികൾ പുറത്തിറങ്ങുന്നത്. പിന്നീട് 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിൻ്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി യുടെ വളർത്തുമൃഗങ്ങൾ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1958 ലാണ് ആദ്യമായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ നാലുകെട്ട് പുറത്ത് ഇറങ്ങുന്നത്. 1963-64 കാലത്ത് സ്വന്തം കഥയായ മുറപ്പെണ്ണ് തിരക്കഥയെഴുതി എം ടി ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചു. 1973 ൽ ആദ്യമായി സംവിധാനം ചെയ്‌ത് നിർമ്മിച്ച നിർമാല്യം എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു.
കാലം, രണ്ടാമൂഴം, വാനപ്രസ്ഥം എന്നീ കൃതികൾക്ക് പുരസ്‌കാരങ്ങളും കടവ്, ഒരു വടക്കൻ വീരഘാഥ, സദയം, പരിണയം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2005 ലെ മാതൃഭൂമി പുരസ്‌കാരവും എം.ടി ക്കായിരുന്നു.മലായളസാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996 ൽ കാലിക്കറ്റ് സർവകലാശാല ബഹുമാനസൂചകമായി ഡി. ലിറ്റ്. ബിരുദം നൽകി എം.ടി യെ ആദരിച്ചു. കൂടാതെ 1995 ൽ ജ്ഞാനപീഠ പുരസ്‌കാരം, 2005 ൽ പത്മഭൂഷൺ, എഴുത്തച്ഛൻ പുരസ്‌കാരം, ജെസി ഡാനിയൽ പുരസ്‌കാരം, കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭാ പുരസ്‌കാരം, പത്മവിഭൂഷൺ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്നും നാലുകെട്ടും മഞ്ഞും രണ്ടാമൂഴവും വായിക്കാനായി കയ്യിൽ എടുക്കുമ്പോൾ ഒരോ വായനക്കാരനും ചിന്തിക്കുന്നത് ഇനി ഇതുപോലുള്ള കൃതികൾ നൽക്കാൻ കഴിയുന്ന ആരുണ്ടെന്നായിരിക്കും. എങ്കിലും കലാകാരാ ഇന്നും ഒരോ വായനക്കാരൻ്റെ മനസിലും നിങ്ങൾ മരണമില്ലാതെ തുടരുന്നു.
ആകാശത്ത് ആയിരം മന്ദാരപ്പൂ കണ്ണുതുറക്കുന്നു. മുടിയഴിച്ചിട്ടു മയങ്ങുന്ന കവുങ്ങിന്‍ തലപ്പുകളില്‍ സ്വപ്നത്തിലെ മന്ദഹാസംപോലെ നിലാവിന്റെ വെണ്‍മ പുളയുന്നതു കണ്ടു. ഒഴിഞ്ഞ കളമുറ്റത്ത് പേടിപ്പെടുത്തുന്ന സൗന്ദര്യം ഒഴുകിനടക്കുന്നു. വാഴത്തോപ്പിലെ നിഴല്‍ക്കീറുകള്‍ക്കു ചുറ്റും വെള്ളിലത്തളിരുകള്‍ വീണുരുളുന്നു. പൊട്ടിച്ചിരിക്കുന്നു (കാലം).
ഇന്ദ്രിയാനുഭവങ്ങളേയും വൈകാരികാനുഭൂതികളേയും മനസ്സിന്റെ ആഴങ്ങളില്‍ ആര്‍ദ്രമാംവിധം സ്പര്‍ശിക്കുന്ന വിധത്തില്‍ വാക്കുകളെ ഔചിത്യപൂര്‍വ്വം തിരഞ്ഞെടുത്ത് ധ്വനിസാന്ദ്രമായി അവതരിപ്പിക്കുന്ന എം.ടിയുടെ രചനാരീതിയുടെ സവിശേഷതയാണ്. എം.ടി വ്യത്യസ്ത തലമുറകളുടെ പ്രിയങ്കരനായ രചയിതാവായി മാറിയതിന്റെ പിന്നിലെ വിജയരഹസ്യം വാക്കുകളെ സൂക്ഷ്മതയോടേയും ഔചിത്യത്തോടേയും തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഈ രചനാരീതിതന്നെ എന്ന് ഉറപ്പിച്ചു പറയാം.മലയാളിയുടെ മനസ്സിലെ അര്‍ത്ഥദീര്‍ഘമായ ആ ദ്വയാക്ഷരം അനശ്വരമാകുന്നതുംകാലങ്ങളെ അതിജീവിച്ച് സാഹിത്യാസ്വാദകരുടെ മനസ്സിൽ ജ്വലിച്ചുനിൽക്കുന്നതും അതുകൊണ്ടുതന്നെ .
സ്‌മരണാഞ്ജലിയോടെ ..വേൾഡ് എം ന്യുസ്