മുളൂണ്ട് കേരളസമാജം ഓണാഘോഷം, നാളെ

മുളൂണ്ട് കേരളസമാജം ഓണാഘോഷം, നാളെ

മുംബൈ: മുളൂണ്ട് കേരള സമാജത്തിൻ്റെ ഓണാഘോഷം ഒക്ടോ:5 ന് നാളെ  ജെ എൻ മാർഗ് അപ്‌ന ബസാറിന് മുകളിലുള്ള മഹാരാഷ്ട്ര സേവാ സംഘ് ഹാളിൽവെച്ച് നടക്കും.രാവിലെ 10 മണിക്ക് ആരംഭിക്കുന്നആഘോഷത്തിൽ മാവേലി വരവേൽപ്പ്,കൈകൊട്ടിക്കളി, ബാലേ,കഥക്,മോഹിനിയാട്ടം ,ഭരത നാട്യം തുടങ്ങി വൈവിധ്യ മാർന്ന കലാപരിപാടികൾ, വടംവലി,ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിക്കും.(പ്രവേശന പാസ്സുകൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടണം)