മുളുണ്ട് കേരള സമാജം ഓണം ആഘോഷിച്ചു

മുംബൈ: മുളുണ്ടു കേരള സമാജത്തിൻ്റെ ഓണം   മഹാരാഷ്ട്ര സേവാ സംഘ(അപ്നബസാർ) ഹാളിൽ വെച്ച്  ആർഭാടപൂർവം ആഘോഷിച്ചു .പരിപാടികളുടെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് കലാശ്രീ സി.കെ. കെ. പൊതുവാൾ; ലയൺ എം. കുമാരൻ നായർ, ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മി നാരായണൻ, ട്രഷറര്‍ ടി. കെ. രാജേന്ദ്ര ബാബു, കൺവീനർ കെ. ബാലകൃഷ്ണൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.അനിത ഷാജൂ പ്രാർത്ഥന ആലപിച്ചു.  പ്രസിഡണ്ട് വിശിഷ്ഠ വ്യക്തികളെയും, സദസിൽ ഉപവിഷ്ഠരായ സമാജം അംഗങ്ങളെയും  സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു.ഇടശ്ശേരി രാമചന്ദ്രൻ സമാജത്തിൻ്റെ  പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം അവതരിപ്പിച്ചു.തുടർന്നു കലാപരിപാടികൾ മുളുണ്ടിലെ പ്രശസ്തമായ ഗീത നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഗുരു ഗിരിജാ ടീച്ചറുടെ നേതൃത്ത്വത്തിൽ ദേവീ മാഹാത്മ്യം,വാമനാവതാരം എന്നീ ബാലെകളും,  കലാമണ്ഡലം  കലാശ്രീ  സി. ഗോപാലകൃഷണൻ്റെ നേതൃത്വത്തിലുള്ള നൃത്ത വിദ്യാലയത്തിലെ കലാകാരികൾ അവതരിപ്പിച്ച; മോഹിനായട്ടം: കഥകളി; ഫ്യൂഷൻ ഡാൻസ്, ഭരതനാട്യം എന്നിവയും, പഞ്ചമി അക്കാദമിയിലെ വൈശാലി ജോഷിയും സംഘവും അവതരിപ്പിച്ച വ്യത്യസ്ഥതയാർന്ന നൃത്തങ്ങളും അരങ്ങേറി. അനിക മേനോനും അനിത ഷാജുവും ഗാനങ്ങൾ ആലപിച്ചു.സമാജത്തിൻ്റെ താലപ്പൊലിയേന്തിയ വനിതാവിഭാഗത്തിൻ്റെ അകമ്പടിയോടെ  എഴുന്നള്ളിയ മഹാബലിത്തമ്പുരാൻ  ഉഷ രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച കൈകൊട്ടിക്കളിയും മറ്റു കലാപരിപാടികളും വളരെയധികം ആസ്വദിക്കുകയും പ്രജകളെ അനുഗ്രഹിക്കുകയും ചെയ്തു മഹാബലി'ചക്രവർത്തിയെ അരങ്ങിൽ അതിമനോഹരമായി അവതരിപ്പിച്ച മുരളി ധർമ്മരാജൻ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.കലാപരിപാടിക്ക് ശേഷം വിശിഷ്ഠ വ്യക്തികളെ സദസ്സിൽ ആദരിക്കുകയുണ്ടായി. മുംബൈ മലയാളിയും ' ഓടും കുതിര ; ചാടും കുതിര' എന്ന  സിനിമയിൽ ഉപ നായികയായി അഭിനയിച്ച താനെ നിവാസിയായ യുവ നടി രേവതി പിള്ളയെ ചടങ്ങിൽ ആദരിച്ചു .ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി കാർത്ത്യായനിമേനോൻ, ഭക്തസംഘം പ്രസിഡന്റ്‌ നാരായണ സ്വാമി, വിദ്യാധിരാജ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ശശിധരൻ നായർ, രാഗലയ അക്കാദമി ഡയരക്ടർ, പി.വി. വിജയകുമാർ, മുളുണ്ട് നിവാസിയും എഴുത്തുകാരിയുമായ ജ്യോതിലക്ഷ്മി നമ്പ്യാർ സാമൂഹിക പ്രവർത്തകനും  സമാജത്തിൻ്റെ ഉന്നമനത്തിന്നു വേണ്ടി സഹായ സഹകരങ്ങൾ നല്കി വരുന്ന അശോക് ബണ്ഡാരി, ഡോക്ടർ മിതിൻ സേത്ത്,ഡോക്ടർ മണാലിഎന്നിവരെ ചടങ്ങിൽ ആദരിച്ചു.  മൂന്നരപതിറ്റാണ്ടിലധികമായി    മുളുണ്ട് കേരള സമാജത്തിൽ പല സ്ഥാനങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന  മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും വിവിധ മേഖലകളിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും  ചെയ്യുന്ന  രാമചന്ദ്രൻ ഇടശ്ശേരി  തൻ്റെ ചിരകാലസ്വപ്നമായ LLB പരീക്ഷ ഉയർന്ന മാർക്കോടെ പാസ്സായതിൻ്റെ സന്തോഷസൂചകമായി സമാജം അദ്ദേഹത്തെ  ചടങ്ങിൽ ആദരിച്ചു.   വിദ്യാഭ്യാസ രംഗത്ത് 2024-25 അധ്യയനവർഷത്തിൽ 10, 12 ക്ലാസുകളിൽ ഏറ്റവും കൂടിയമാർക്ക് വാങ്ങിയ മുളുണ്ടിൽനിന്നുള്ള മലയാളി വിദ്യാർത്ഥികളായ വിഘ്‌നേഷ് വിജയൻ ആൻസ്ലെ വിനോദ് എന്നിവർക്ക് അജിത് കുമാർ നായരുടെ സ്മരണാർത്ഥംനൽകിവരുന്ന പുരസ്ക്കാരം പരേതൻ്റെ   വന്ദ്യമാതാവ് സോമലതാ കുമാരൻ നായർ സമ്മാനിച്ചു.  ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.രിപാടികൾക്ക് ശേഷം  ഓണസ്സദ്യയുമുണ്ടായിരുന്നു.കെ.രാജേന്ദ്ര ബാബു;കെ. ബാലകൃഷ്ണൻ നായർ, എ. രാധാകൃഷ്ണൻ,കെ. മുരളീ നായർ, ഉമ്മൻ മൈക്കിൾ, സുജാത നായർ, പി. ഉണ്ണിക്കുട്ടൻ നായർ എ.വി.കൃഷ്ണൻ,പ്രസന്നകുമാർ നായർ, മോഹൻദാസ് മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വ൦ നൽകി . സുപ്രഭാ നായർ രാമചന്ദ്രൻ ഇടശ്ശേരി എന്നിവരായിരുന്നു അവതാരകർ .സെക്രട്ടറി ഗിരീഷ്കുമാർ നന്ദിപറഞ്ഞു.