Arts & literature
സാഹിത്യവേദിയിൽ ഇ.ഹരീന്ദ്രനാഥ് കഥകൾ അവതരിപ്പിച്ചു.

മുംബൈ: മുംബൈ സാഹിത്യവേദിയുടെ നവംബർ മാസചർച്ചയിൽ ഇ.ഹരീന്ദ്രനാഥ് സ്വന്തം കഥകൾ (കണ്ണട, എങ്ങോ മറയുന്ന നേരുകൾ) വതരിപ്പിച്ചു.മനോജ് മുണ്ടയാട്ട് അധ്യക്ഷത വഹിച്ച പരിപാടി കെ.രാജൻ ഉദ്‌ഘാടനം ചെയ്തു.അവതരിപ്പിക്കപ്പെട്ട ഹരീന്ദ്രനാഥിൻ്റെ രണ്ടു കഥകളും വളരെ സാമൂഹ്യപ്രസക്തിയുള്ളവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തുടർന്നു നടന്ന ചർച്ചയിൽ നോവലിസ്റ്റ് സി. പി. കൃഷ്ണകുമാർ, എ.പി.കെ നായർ, രേഖാ രാജ്, മുരളീ വട്ടേനാട്ട്, ഇന്ദിരാകുമുദ്, ഹരിലാൽ, അഡ്വ.രാജ് കുമാർ , ജോസഫ് സെബാസ്റ്റ്യൻ, സി എച്ച് ഗോപാലകൃഷ്ണൻ, ഇ എസ് സജീവൻ, കെ പി വിനയൻ,മനോജ് മുണ്ടയാട്ട് തുടങ്ങിയവർ സംസാരിച്ചു. ചർച്ചകൾക്ക് ഇ.ഹരീന്ദ്രനാഥ് മറുപടി പറഞ്ഞു.സാഹിത്യവേദി കൺവീനർ കെ പി വിനയൻ നന്ദിപറഞ്ഞു