കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്‍. പ്രഭാകരന്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം  എന്‍. പ്രഭാകരന്

ന്യുഡൽഹി /കേരളം 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍. പ്രഭാകരന്. 'മായാമനുഷ്യര്‍' എന്ന നോവലിനാണ് പുരസ്‌കാരം. ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെയാണ് പ്രഖ്യാപനം.24 ഇന്ത്യന്‍ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31-ന് ന്യൂഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.