നഗര സാഹിത്യത്തിലെ തലമുറകളുടെ സംഗമമായി മാറിയ 'നഗര സാഹിതി-2025'

നഗര സാഹിത്യത്തിലെ തലമുറകളുടെ സംഗമമായി മാറിയ 'നഗര സാഹിതി-2025'

മുംബൈ: മഹാനഗരത്തിലെ  വേറിട്ട സാഹിത്യകൂട്ടായ്‌മയായ മുംബൈ സാഹിത്യവേദിയും  നവതിയിൽ നിന്നും  ശതാബ്‌ദിയിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുന്ന ബോംബെ കേരളീയ സമാജവും ചേർന്ന് സംഘടിപ്പിച്ച  'നഗരസാഹിതി-2025', മുംബൈ മലയാളികളുടെ വർത്തമാനകാല സാഹിത്യത്തിലെ  പരിണാമങ്ങളുടെ  ചർച്ചാവേദിയായി മാറി .'വി.ടി.ഗോപാലകൃഷ്ണൻ പുരസ്കാര' ജേതാക്കളും പുതുതലമുറയിൽവെട്ടവരും സാഹിത്യത്തിലെ നവീന സങ്കേതങ്ങളും ഭാഷയിലെ പുത്തൻ ശൈലികളും  സ്വന്തം കൃതികളിലൂടെ    അവതരിപ്പിച്ചു. പി.ബി.ഹൃഷികേശൻ,സി.പി.കൃഷ്ണകുമാർ,ടികെ.മുരളീധരൻ,സന്തോഷ് പല്ലശ്ശന,പികെ.മുരളീകൃഷ്ണൻ,ശ്രീപ്രസാദ് വടക്കേപ്പാട്ട് എന്നിവർ പുതിയ രചനകൾ അവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ എം.ജി .അരുൺ പരിപാടി നിയന്ത്രിച്ചു.യുവ എഴുത്തുകാരായ സ്‌നിഗ്ധ നായർ, അഞ്ജലിമേനോൻ, വൈഷ്ണവി വിജയൻ, കിഞ്ചൽ വർമ, സഗരിക ശ്രീജിത്ത് , വേദ് നിരഞ്ജൻ, ആനന്ദ് ഗോപകുമാർ, ശ്രുതി വാര്യർ, രുചിക് നായർ, കൃഷ്ണ മുരളീധരൻ, ഗായത്രി ഗോപകുമാർ, നന്ദന നായർ എന്നിവർ  ഇംഗ്ലീഷിലുള്ള സ്വന്തം രചനകൾ അവതരിപ്പിച്ചു. മാധ്യമ പ്രവർത്തകൻ പി.ആർ.സഞ്ജയ് മോഡറേറ്റർ ആയിരുന്നു.പ്രമുഖ കഥാകൃത്ത് കണക്കൂർ ആർ.സുരേഷ്കുമാർ ,മാതൃഭൂമി മുംബൈ ബ്യൂറോ ചീഫ് എൻ.ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാഹിത്യവേദി കൺവീനർ കെപി.വിനയൻ, ബോംബെ കേരളീയ സമാജം വൈസ്.പ്രസിഡൻ്റ്. കെ .ദേവദാസ്, ഹരികുമാർ കുറുപ്പ്, പ്രേമരാജൻ നമ്പ്യാർ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.