കേരളീയ സമാജം നാഗ്പ്പൂർ, കേരളപ്പിറവിദിനം നാളെ ആഘോഷിക്കും

കേരളീയ സമാജം നാഗ്പ്പൂർ, കേരളപ്പിറവിദിനം  നാളെ ആഘോഷിക്കും

 നാഗ്‌പൂർ: കേരളീയ സമാജം നാഗ്പ്പൂരിൻ്റെ  കേരളപ്പിറവിദിന ആഘോഷം   നാളെ നടക്കും. നാളെ (നവം:2)   വൈകുന്നേരം 6.30ന് ഗുരുനാനാക്ക് ഭവൻഹാളിൽ (യൂണിവേഴ്സിറ്റി കാമ്പസ് സ്ക്വയറിന് സമീപം, അംബസാരി ഗാർഡൻ റോഡ്) വെച്ച് നടത്തുന്ന ആഘോഷ പരിപാടിയിൽ പ്രമുഖ സിനിമ- ടെലിവിഷൻ താരങ്ങളെ അണിനിരത്തിക്കൊണ്ട് കലാഭവൻ രാഗേഷ് നയിക്കുന്ന സംഗീത -ഹാസ്യ പരിപാടി ഉണ്ടായിരിക്കും.പ്രവേശനം സൗജന്യമാണ്. മാതൃഭാഷയുടെയുംമലയാള നാടിൻ്റെയും  സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും നിലനിർത്തുന്നതിനും വരും തലമുറയിലേക്ക് അത് പകർന്നു നൽകുന്നതിനും വേണ്ടിയാണ് കേരളീയ സമാജം  കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.  ആഘോഷ പരിപാടിയിലേക്ക് എല്ലാ  കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സമാജം  ഭാരവാഹികൾ അറിയിച്ചു.