എൻ ബി കെ എസ് നെരൂൾ വനിതാദിനം ആഘോഷിച്ചു.

മുംബൈ:  നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ എൻ ബി കെ എസ് ഓഡിറ്റോറിയത്തിൽ വനിതാ ദിനം ആഘോഷിച്ചു. 'കെയർ 4 മുംബൈ' സെക്രട്ടറി പ്രിയ എം വർഗ്ഗീസ് വനിതാ ദിനാഘോഷം ഉദ്ഘാടനവും  ഭവ്യ എം കെ(TISS ICMR) മുഖ്യ പ്രഭാഷണവും നടത്തി.


സമാജം വൈസ് പ്രസിഡൻ്റ് കെ ടി നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വനിത വിഭാഗം കൺവീനർ ഓമന ഉണ്ണി സ്വഗതം  പറഞ്ഞു.സെക്രട്ടറി പ്രകാശ് കാട്ടാക്കട വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രസക്തിയും , അനുഭവങ്ങളും, സ്വയം പര്യാപ്തത നേടാൻ വേണ്ടിയുള്ള ഉപദേശവും ആവശ്യകതയും സദസ്സിനെ ബോധ്യപ്പെടുത്തി. ചടങ്ങിൽ സമാജം അംഗവും കവിയത്രിയുമായ സതിദേവി വാര്യരെ വിശിഷ്ടാതിഥികൾ  ആദരിച്ചു. തുടർന്ന് സമാജം വിനിതാ വിഭാഗം അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അരങ്ങേറി. മാനേജിംഗ് കമ്മിറ്റി അംഗം ലത ഷിബു നന്ദി പറഞ്ഞു.