നെരൂൾ സമാജം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

നെരൂൾ സമാജം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

 മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജവും അപ്പോള ആശുപത്രിയും സംയുക്തമായി ആരോഗ്യ പരിരക്ഷയെ കുറിച്ച് സെമിനാർ നടത്തി. വൈസ് പ്രസിഡൻ്റ കെ ടി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും മറ്റ് ഭാരവാഹികളും ചേർന്ന് ഡോക്ടർമാരെ പൂച്ചെണ്ട് നല്കി ആദരിച്ചു.


അപ്പോള ആശുപത്രിയിലെ  പ്രഗത്ഭരായ ഡോക്ടർമാർ  സെമിനാർ നയിച്ചു .ഡോ. കെ. എസ് ബിന്ദു  (ഗൈനക്കോളജി വിഭാഗം )സ്ത്രീകളുടെ സാധാരണ ആരോഗ്യ  പ്രശ്നങ്ങളെക്കുറിച്ചും വർദ്ധിച്ചു വരുന്ന അർബുദ രോഗത്തെപ്പറ്റിയും പവർ പോയിന്റ്  പ്രസൻ്റേഷനിലൂടെ  വിശദീകരിച്ചു.  സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിൻ്റെ ആരോഗ്യമാണെന്നും സ്ത്രീ ആരോഗ്യവതിയായാൽ മാത്രമെ കുടുംബം സമതുല്യമായി പോകാൻ സാധിക്കുകയുള്ളുവെന്നും ഓർമ്മപ്പെടുത്തി. 

ഡോ. അശ്വതി ഹരിദാസ്(നെഫ്റോളജി)വൃക്ക രോഗങ്ങൾ ,രക്തസമ്മർദ്ദം എന്നിവയെക്കുറിച്ചും  പ്രതിവിധികളെപ്പറ്റിയും  വിശദീകരിച്ചു.ഡോ. അമൃത് രാജ്, (കരൾ ട്രാൻസപ്ലാൻ്റ്)അവയദാനം മഹാദാനമെന്നും മനുഷ്യ സ്നേഹത്തിൻ്റെ  ഏറ്റവും വലിയ ഉദാഹരണമാണതെന്നും മറ്റൊരാൾക്ക് പുതു ജീവൻ നല്കാൻ അവയവദാനം കൊണ്ട് സാധ്യമാണെന്നും ഇതേറ്റവും കൂടുതൽ നടക്കുന്നത് ഇന്ത്യയിലാണെന്നും പ്രസൻ്റേഷനിലൂടെ വിശദമാക്കി. ഡോ ധന്യ ധർമ്മപാലൻ(പീഡിയാട്രിക്സ്)കുട്ടികളിലും മുതിർന്നവരിലും വരുന്ന അണുബാധ, കുട്ടികളുടെ വാക്സിനേഷൻ എന്നിവയെ കുറിച്ച്  സംസാരിച്ചു .സെമിനാറിന് ശേഷം അത്താഴ വിരുന്നും ഉണ്ടായിരുന്നു.