എസ്എൻഡിപി വസായ് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ.

എസ്എൻഡിപി വസായ് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ.

മുംബൈ  : ശ്രീനാരായണ ധർമ്മ പരിപാലന യോഗം നമ്പർ 3880 വസായ് ശാഖയുടെ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.ശാഖായോഗം പ്രസിഡന്റ് സജി രാഘവൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഗുരുസ്മരണ,അനുശോചനം,കണക്ക് അവതരണം,പ്രവർത്തന റിപ്പോർട്ട് അവതരണം,ഭരണ സമിതി തെരെഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട ആയിരുന്നു. 

വാർഷിക പൊതുയോഗത്തിൽ 2026,2027 & 2028 കാലയളവിലേക്കുള്ള   പുതിയ ഭാരവാഹികളായി, സജി രാഘവൻ (പ്രസിഡന്റ്),എസ്.ഡി.സിദ്ധാർത്ഥൻ (വൈസ് പ്രസിഡന്റ്),രമേശ് കാട്ടുങ്ങൽ (സെക്രട്ടറി),അനിൽ കുമാർ കെ.വി(യൂണിയൻ കമ്മിറ്റി അംഗം)എന്നിവരെയും കമ്മിറ്റിഅംഗങ്ങളായി സുജന ബിജു,സിന്ധു ശ്രീനിവാസൻ,സുശീല തമ്പി,വിമല അനിൽകുമാർ,ബാലൻ,മോഹൻ പണിക്കർ,സുരേഷ് കുമാർ,ജയൻ പണിക്കർ, അജി കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.