നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ മഹിളാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുംബൈ : നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (NMCA) മഹിളാവിഭാഗം  ജനറൽ ബോഡി യോഗം നാസിക് മൗലി ലോൺസിൽ NMCA പ്രസിഡൻ്റ്  ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽവെച്ച്  അസ്സോസിയേഷൻ  മഹിളാ വിഭാഗത്തിൻ്റെ പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് - ശ്രീരേഖ എസ്.നായർ, സെക്രട്ടറി- സ്മിത നായർ, ട്രഷറർ -രമ്യ എസ്.ബാബു എന്നിവരേയും വൈസ് പ്രസിഡൻ്റുമാരായി സുധ സദാശിവൻ,ശ്രീലേഖ നായർ,ജോയിൻ്റ് സെക്രട്ടറിമാരായി ശ്രീദേവി ബാബു,ബീന ആൻ്റണി,രേഷ്മ ഷാജു,സുനിത സോമൻ, ജോയിൻ്റ് ട്രഷറററായി സൂസി കുര്യൻ എന്നിവരേയും തെരഞ്ഞെടുത്തു .   വീണഅനുപാണ് കൺവീനർ. യോഗത്തിൽ  വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായരും ജനറൽ സെക്രട്ടറി അനുപ് പുഷ്പാംഗതനും നടത്തിയ സ്വാഗത പ്രസംഗത്തിൽ വനിതാ നേതൃത്വത്തിന്റെയും സാംസ്കാരിക സംരംഭങ്ങളുടെയും സമൂഹക്ഷേമ പ്രവർത്തനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും എൻ‌എം‌സി‌എ അഭിമാനത്തോടെ അഭിനന്ദിക്കുന്നതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു .