"നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരാം": സഹായിക്കാൻ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം

"നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരാം":  സഹായിക്കാൻ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം

മുംബൈ: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്നതിന് അവസരമൊരുക്കി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. പദ്ധതിയിൽ ചേരുന്നതിന് നെരൂളിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികളെ സഹായിക്കുന്നതിനായി ഒക്ടോബർ  16 & 17 തിയ്യതികളിൽ  വൈകിട്ട് 5 മുതൽ 10 വരെ സെക്ടർ -5 ലെ എൻ ബി കെ എസ് കോംപ്ലക്സിൽ പ്രത്യേക സജ്ജീകരണമൊരുക്കിയതായി എൻ ബി കെ എസ് പിആർ  കൺവീനർ ശ്രീ കെ ടി നായർ അറിയിച്ചു.

ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്‍ലെസ് ചികിത്സയും നോര്‍ക്ക കെയര്‍ ലഭ്യമാക്കുന്നു. 2025 ഒക്ടോബര്‍ 22 വരെയാണ് പദ്ധതിയില്‍ അംഗമാകാന്‍ കഴിയുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും.  നോർക്ക ഐ.ഡി കാര്‍ഡിനായി id.norkaroots.kerala.gov.in എന്ന വെബ് പോർട്ടൽ സന്ദർശിക്കാവുന്നതാണെന്ന് സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു.