പാൽഘറിൽ നോർക്ക കെയർ ബോധവൽക്കരണ ക്യാമ്പ് നടന്നു

  മുംബൈ: ഫെയ്മയുടെ ആഭിമുഖ്യത്തിൽ പാൽഘർ ശ്രീ അയ്യപ്പ സേവാസമിതി ,കൈരളി സമാജം എന്നീ സംഘടനകളുടെ സഹകരണത്തോടെ നോർക്ക കെയർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ ജോ: കൺവീനറും സ്റ്റേറ്റ് കമ്മിറ്റി അംഗവുമായ രോഷ്‌നി അനിൽകുമാർ  പരിപാടിയിൽ സ്വാഗതം പറഞ്ഞു. ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അശോകൻ പി പി,  വൈസ് പ്രസിഡന്റ് അനു ബി നായർ,   മുംബൈ സോൺ ചെയർമാനും  സംസ്ഥാന കമ്മിറ്റി അംഗവുമായ  ശിവപ്രസാദ് കെ നായർ, കൈരളി സമാജം പ്രസിഡന്റ് ബിബീഷ് നായർ, കൈരളി സമാജം സെക്രട്ടറി ഷാജി കുമാർ നായർ, ശ്രീ അയ്യപ്പ സേവാ സമിതിഭാരവാഹികളായ  പ്രസിഡന്റ് മണി  കെ,  സെക്രട്ടറി അനിൽകുമാർ കെ കെ എന്നിവരുടെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡ്, നോർക്ക കെയർ തുടങ്ങിയ പദ്ധതികളെ കുറിച്ച് സംസാരിക്കുകയും ചർച്ചകൾ നടത്തുകയും യോഗത്തിൽ പങ്കെടുത്തവരുടെ സംശയത്തിനുള്ള മറുപടി നൽകുകയും ചെയ്തു. നോർക്കാ ഹെഡ് ഓഫീസ് സെക്ഷൻ ഓഫീസർ രമണി.കെ  നോർക്ക കെയർ പോളിസി സംബന്ധമായ വിഷയങ്ങൾക്ക് ഓൺലൈനിലൂടെ വിശദീകരണം നൽകി.  ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നോർക്ക ഇൻഷുറൻസ് പദ്ധതിയെ കുറിച്ച്   അശോകൻ പി പി സംസാരിച്ചു.  കൈരളി സമാജം പ്രസിഡന്റ് ബിബീഷ് നായർ നന്ദി പറഞ്ഞു.