നോർക്കാ പ്രവാസി ഇൻഷുറൻസ് അംഗത്വ ക്യാമ്പ് ഒക്ടോബർ 5ന്

അമരാവതി : നോർക്കാ പ്രവാസി ക്ഷേമ പദ്ധതികളുടെ കാമ്പയിനും അമരാവതി കേരള സമാജം ഓണാഘോഷവും ഒക്ടോബർ 5, ഞായറാഴ്ച അമരാവതി ബിഷപ്പ്സ് ഹൗസിലുള്ള സെൻ്റ് സേവ്യർസ് കത്തീഡ്രൽ പ്രൈമറി സ്കൂളിൽ നടക്കും.നോർക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള നോർക്ക കെയർ പദ്ധതി, പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറൻസ് പദ്ധതിയുടെയും നോർക്കാ തിരിച്ചറിയൽ കാർഡ് ബോധവൽക്കരണ ക്യാമ്പും രാവിലെ 11 മണി മുതൽ അമരാവതി സോണിലെ അമരാവതി, ബുൾധാന, യവത്മാൽ, അക്കോള, വാശീം ജില്ലകളിലുള്ള മലയാളി സംഘടനകളുടെയും ഫെയ്മ മഹാരാഷ്ട്ര അമരാവതി സോൺ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നടക്കുന്നത്.കാമ്പയിനിൻ്റെ ഉദ്ഘാടനം സോൺ ചെയർമാൻ എ. ശ്രീകുമാർ നിർവഹിക്കും. ഫെയ്മ മഹാരാഷ്ട്ര നാഗ്പൂർ സോൺ ചെയർമാൻ അനിൽ മാത്യൂ, കൺവീനർ രവി മാധവൻ, അമരാവതി സോൺ കൺവീനർ ദിവാകരൻ മുല്ലനേഴി, ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളായ രാജീവ് പണിക്കർ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രാജു ജോൺ, സോൺ വൈസ് ചെയർമാൻ ശശി കോലോത്ത്,സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ പാലമൂട്ടിൽ, സംസ്ഥാന കമ്മിറ്റി അംഗം ബിജി ഷാജി, സംസ്ഥാന കമ്മിറ്റി അംഗം ഷീന സഹർകർ സോൺ കമ്മിറ്റിയംഗം എന്നിവർ ക്യാമ്പ് നയിക്കും .
വിവരങ്ങൾക്ക് :എ. ശ്രീകുമാർ (ചെയർമാൻ -94228 75052),ദിവാകരൻ മുല്ലനേഴി(കൺവീനർ -ഫെയ്മ
മഹാരാഷ്ട്ര-അമരാവതി സോൺ കമ്മിറ്റി-9422926292,)അനിൽ മാത്യൂ (ചെയർമാൻ -86050 81799)
രവി മാധവൻ (കൺവീനർ -ഫെയ്മ മഹാരാഷ്ട്ര,നാഗ്പൂർ സോൺ കമ്മിറ്റി-9561229170,)
രമേഷ് അമ്പലപ്പുഴ (ചീഫ് കോർഡിനേറ്റർ,ഫെയ്മ മഹാരാഷ്ട്ര-സീനിയർ സിറ്റിസൺ ക്ലബ്ബ്, പൂനെ-9422012128)