Malayali Samajam
SNMS വാഷി യൂണിറ്റിൽ നോർക്ക കെയർ കാമ്പയിൻ നടന്നു.
മുംബൈ: പ്രവാസി മലയാളികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക കെയർ പദ്ധതിയുടെ വിശദീകരണ യോഗം വാഷി ഗുരുസെന്റ്ററിൽ വെച്ചു നടന്നു.ശ്രീനാരായണ മന്ദിര സമിതി സോണൽ സെക്രട്ടറി എൻ.എസ് രാജൻ അധ്യക്ഷനായ ചടങ്ങിൽ മഹാരാഷ്ട്ര നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ റഫീക്, കേരള സര്‍ക്കാരിന്‍റെ പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികളെപ്പറ്റിയും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെ കുറിച്ചു പ്രവാസി പെന്‍ഷനെപ്പറ്റിയും വിശദമായി സംസാരിച്ചു.ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെൽ കോര്‍ഡിനേറ്റര്‍ ബാലൻ പണിക്കർ എന്നിവർ നേതൃത്വം നല്‍കിയ ക്യാമ്പില്‍, നോർക്ക ഉദ്യോഗസ്ഥൻ ഭരത്, രജിസ്‌ട്രേഷന് എത്തിയവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ഫോം പൂരിപ്പിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതു.

