Malayali Samajam
NWAഡോംബിവലി, ആധാർ കാർഡ് സേവനങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

മുംബൈ : ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ (NWA), ആധാർ കാർഡ് സേവനങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്ക് (പുതിയ കാർഡ് / ബയോമാട്രിക്സ് / അപ്ഡേഷൻ / തിരുത്തൽ ) സംഘടിപ്പിക്കുന്നു. ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.ഡോംബിവലി ഈസ്റ്റിലുള്ള (രാജാജിപത്) സംഘടനയുടെ ഓഫീസിൽ ഫെബ്രുവരി 2, 3, 4 (തിങ്കൾ, ചൊവ്വ, ബുധൻ) തീയ്യതികളിൽ സേവനം ലഭ്യമായിരിക്കും. രാവിലെ 10:30 മുതൽ വൈകിട്ട് 4;00 മണിവരെയാണ് സമയം.ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.
രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ : (കാന്ത നായർ) - 98211 14149