ഡോംബിവ്‌ലി NWA - 'സന്തോഷം- 2025' / അവലോകനവുംഅനുമോദനവും ഞായറാഴ്ച

ഡോംബിവ്‌ലി NWA - 'സന്തോഷം- 2025' / അവലോകനവുംഅനുമോദനവും ഞായറാഴ്ച

മുംബൈ: ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ  "സന്തോഷം 2025"ഒക്ടോ:26ന്  വൈകുന്നേരം  4:00 മണി മുതൽ ഡോംബിവലി ഈസ്റ്റിലെ മടവി സ്കൂളിൽ (NWA  ഓഫീസിന് എതിർവശം) നടക്കും. വാർഷിക/ഓണാഘോഷ പരിപാടികളുടെ  അവലോകനവും, പരിപാടികളിൽ പങ്കെടുത്ത കലാകാരെ അനുമോദിക്കലും, ചിത്രരചനാ  മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. ചിത്രകലയെ കുറിച്ച് സുന്ദരൻ നായർ സംസാരിക്കും.  ഓണാഘോഷത്തിൽ പാടിയ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ അനുമോദന വേദിയിൽ  ഗായകരായ പത്മനാഭൻ, . സന്തോഷ് കുമാർ എന്നിവർ നയിക്കുന്ന  'സംഗീത് മാല'അരങ്ങേറും. സംഘടനയിലെ എല്ലാ അംഗങ്ങളേയും കുടുംബസമേതം പരിപാടിയിലേയ്ക്ക്  സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ  അറിയിച്ചു.