പെൺ മലയാളി സമാജം ഓണാഘോഷവും നോർക്ക രജിസ്ടേഷൻ ക്യാമ്പും നാളെ

മുംബൈ : പെൺമലയാളി സമാജത്തിൻ്റെ ഓണാഘോഷം നാളെ(ഒക്ടോ:12 )രാവിലെ 10മണിമുതൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഗ്രിസമാജ് ഹാളിൽ നടക്കും. അതോടൊപ്പം,കൊങ്കൺ യാത്രാവേദി, കുടുംബശ്രീ യൂണിറ്റുകളായ തനിമ, തേജസ്സ്, ചൈതന്യ എന്നിവയോടൊപ്പം ചേർന്ന് സമാജം , നോർക്ക റൂട്ട്സ് ഐ ഡി കാർഡ്, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് സ്കീം, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി തുടങ്ങിയ സ്കീമുകളിൽ അംഗത്വം എടുക്കുന്നതിന് പ്രവാസികളെ സഹായിക്കുന്ന രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു.
മുംബൈയിലെ നോർക്ക റൂട്ട്സ് അസിസ്റ്റന്റ് ഓഫീസറായ എൻ.എസ്. ഭരത് , കൊങ്കൺ യാത്രാവേദി കോ-ഓർഡിനേറ്റർമാരായ കെ. വൈ. സുധീർ, സാം വർഗീസ് ഓതറ എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കും.പെൺ താലൂക്കിലെ മുഴുവൻ മലയാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നോർക്ക തിരിച്ചറിയൽ( NRK ID)കാർഡിനുളള അപേക്ഷാപത്രങ്ങൾ സമാജം ഓഫീസിൽ നിന്നും സമാഹരിച്ചശേഷം അത് പൂരിപ്പിച്ച് ഫോട്ടോയും മഹാരാഷ്ട്രയിലെ താമസവും, വയസ്സും തെളിയിക്കുന്ന സ്വയം സാക്ഷ്യ പ്പെടുത്തിയ രേഖകളും 03 വർഷത്തേക്കുളള NRK-ID കാർഡ് തുകയായ ₹408/രൂപയുമായി കൃത്യസമയത്ത് രജിസ്ട്രേഷൻ ക്യാമ്പിലെത്തണമെന്നും സംഘാടകർ അറിയിച്ചു.