Arts & literature
ചിത്രം വിവാദമായി :കൊച്ചിൻ ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രം നീക്കം ചെയ്‌തു

എറണാകുളം: കൊച്ചിൻ ബിനാലെ 'ഇടം' വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രം മാറ്റി. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിവാദ ചിത്രം നീക്കം ചെയ്തത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.വിവാദത്തെ തുടർന്ന് കുറച്ചുദിവസമായി അടച്ചിട്ടിരുന്ന 'ഇടം' വേദി കലാസ്വാദകർക്കായി വീണ്ടും തുറന്നുകൊടുത്തു.