Arts & literature
പടുതോൾ വാസുദേവൻ്റെ ചിത്ര പ്രദർശനം ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ഡിസംബർ 8 മുതൽ
മുംബൈ :ഡോംബിവ്‌ലിനിവാസിയും സാമൂഹ്യസാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ പടുതോൾ വാസുദേവൻ്റെ ചിത്രപ്രദർശനം ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ഡിസംബർ 8ന് തിങ്കളാഴ്ച്ച വൈകുന്നേരം 4:30ന് ആരംഭിക്കും.14-ാം തീയതി വരെ തുടരുന്ന, 'VOYAGE' എന്ന് നാമകരണം ചെയ്‌ത പ്രദർശനത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ അമൂർത്ത ദൃശ്യങ്ങളായിആവിഷ്‌കരിച്ച വൈവിധ്യങ്ങളായ സൃഷ്ടികളാണ് ആസ്വാദകർക്കായിഒരുക്കുന്നത്. നിറവിന്ന്യാസങ്ങളിലൂടെ ജ്ഞാനാന്വേഷണവും അതിലേക്ക് എത്തിച്ചേരുന്ന ആവിഷ്കാര മികവുമാണ് പടുതോളിൻ്റെ രചനകളെ വ്യതിരിക്തമാക്കുന്നത് . ആകൃതിയുടെയും പ്രകൃതിയുടെയും വർണ്ണ വിസ്മയത്തിൻ്റെ യും നൂതനമായ ഈ അവസ്ഥ ഒരോ ചിത്രങ്ങളെയും വേറിട്ട ചിന്താധരണിയിലേക്ക് കാഴ്ചക്കാരെ മാറ്റി മറിയ്ക്കുന്നു.


