"സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ആർടിഐ നിയമപ്രകാരം അങ്ങനെ കണക്കാക്കാൻ കഴിയില്ല"

"സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ആർടിഐ നിയമപ്രകാരം അങ്ങനെ കണക്കാക്കാൻ  കഴിയില്ല"

ന്യൂഡൽഹി: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന പൊതുപ്രവർത്തകരുടെയോ സർക്കാർ ഉദ്യോഗസ്ഥരുടെയോ വ്യക്തിഗത വിവരങ്ങൾ വിവരാവകാശ (ആർടിഐ) നിയമപ്രകാരം വ്യക്തിഗത വിവരങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി). ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർമാരുടെ (ടിടിഇ) പേരുകളും പദവികളും വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള രണ്ട് വ്യത്യസ്‌ത വിവരാവകാശ കേസുകളിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ റെയിൽവേയോട് ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത്.ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന ടിടിഇമാരുടെ പേരുകളും പദവികളും ആർടിഐ നിയമത്തിലെ സെക്ഷൻ 8(1) (ജെ) പ്രകാരമുള്ള ഇളവ് റെയിൽവേ തെറ്റായി ഉപയോഗിച്ചുവെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും വെസ്റ്റേൺ റെയിൽവേയ്ക്കുമെതിരെ പുറപ്പെടുവിച്ച രണ്ട് വ്യത്യസ്‌ത ഉത്തരവുകളിലൂടെ വിവരാവകാശ കമ്മീഷണർ സ്വാഗത് ദാസ് വ്യക്തമാക്കി. ഉദയ്‌പൂർ എക്‌സ്പ്രസിലെ ഒരു ടിടിഇ യുമായി ബന്ധപ്പെട്ടതായിരുന്നു ഒരു അപ്പീൽ.

അപ്പീൽക്കാരൻ ഉദ്യോഗസ്ഥൻ്റെ പേര്, പദവി, വിജിലൻസ് രേഖകൾ, അച്ചടക്ക നടപടികൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തേത് അസർവ- ജയ്‌പൂർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസുമായി ബന്ധപ്പെട്ടതാണ്. അവിടെ അപ്പീൽക്കാരൻ ഡ്യൂട്ടിയിലുള്ള ടിടിഇയുടെ പേര്, ജീവനക്കാരൻ്റെ ഐ ഡി, പദവി എന്നിവ ആവശ്യപ്പെട്ടു. രണ്ട് കേസുകളിലും സെക്ഷൻ 8 (1) (ജെ) പ്രകാരം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിയമ ലംഘനമാണെന്ന് അവകാശപ്പെട്ടുകൊണ്ട് റെയിൽവേ അഭ്യർത്ഥനകൾ നിരസിക്കുകയും അപേക്ഷകൾ തള്ളിക്കളയുകയും ചെയ്‌തു. എന്നാൽ ഇതേ അപേക്ഷകർ നിയമപരമായി മുന്നോട്ടുനീങ്ങുകയും അപ്പീൽ നൽകുകയും ചെയ്‌തു.അപേക്ഷകൾ നിരസിച്ചുകൊണ്ടുള്ള റെയിൽവേയുടെ നിലപാട് കമ്മീഷൻ നിരീക്ഷിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഡ്യൂട്ടി സമയത്ത് ധരിക്കുന്ന ഔദ്യോഗിക ബാഡ്‌ജിലും യാത്രക്കാർക്കുള്ള റിസർവേഷൻ ചാർട്ടിലും ഒരു ടിടിഇയുടെ പേരും പദവിയും പതിവായി പ്രദർശിപ്പിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തകരുടെ സുതാര്യതയും ഉത്തരവാദിത്തവും വിവരാവകാശ നിയമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും അത്തരം അടിസ്ഥാന വിവരങ്ങൾ നിഷേധിക്കുന്നത് നിയമത്തിൻ്റെ ഉദ്ദേശ്യത്തെയും സുതാര്യതയെയും പരാജയപ്പെടുത്തുമെന്നും പൊതു ഇടപാടുകളിൽ അതത് വ്യക്തതയില്ലായ്‌മ വരുത്തുമെന്നും കമ്മീഷൻ നിരീക്ഷിച്ചു.

ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ്റെ പേരും പദവിയും വിവരാവകാശ നിയമപ്രകാരം വ്യക്തിഗത വിവരങ്ങളായി കണക്കാക്കാൻ കഴിയില്ല എന്ന് കമ്മീഷൻ വിധിച്ചു. ബന്ധപ്പെ