സ്നേഹത്തിൻ്റെ നാനാർത്ഥങ്ങൾ

സ്നേഹത്തിൻ്റെ നാനാർത്ഥങ്ങൾ

സ്നേഹത്തിൻ്റെ

നാനാർഥങ്ങളെക്കുറിച്ച്

നീ പറഞ്ഞു കൊണ്ടിരുന്നു...

ഞാനപ്പോൾ...

സമതലങ്ങളെ

ഉപേക്ഷിച്ച്

കുന്നു കയറിപ്പോയ

ഒരു മഴയേക്കുറിച്ച്

ഓർക്കുകയായിരുന്നു...

സ്നേഹം

കുന്നിറങ്ങി

പ്രണയത്തിൻ്റെ

താഴ് വാരങ്ങളിൽ

അലയാൻ

തുടങ്ങിയപ്പോൾ

ആ മഴ

കുത്തിയൊലിച്ച്

മേടുകളിൽ മേയാൻ

തുടങ്ങിയിരുന്നു...

ഇനിയും നീ

പറയാൻ

തുടങ്ങുകയാണ്....

ഇപ്പോൾ

ആ മഴ

എൻ്റെയുള്ളിൽ

തിമിർത്തു പെയ്യുകയാണ്.

പെയ്തുതോരാൻ

ഒരിടമില്ലെന്ന്

അത്

നിലവിളിക്കുന്നുണ്ട്...!