Arts & literature
'കേളി'യുടെ പ്രണതി വുമെൻസ് മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 13,14 തീയ്യതികളിൽ
മുംബൈ: മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ സാംസ്കാരിക സംഘടനയായ ' കേളി ' യുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'പ്രണതി വുമെൻസ് മ്യൂസിക്&ഡാൻസ് ഫെസ്റ്റിവൽ'ഡിസംബർ 13,14 തീയ്യതികളിൽ നെരൂൾ(വെസ്റ്റ്) ടെർണ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ആദ്യദിനമായ ഡിസം:13 ശനിയാഴ്ച വൈകുന്നേരം 6.30ന് ജ്യോതി ഹെഗ്ഡെ യുടെ രുദ്രവീണ വായനയും 14ന് ഡോ.നീന പ്രസാദും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഉണ്ടായിരിക്കും. ചടങ്ങിൽ വെച്ച് 'പ്രണതി ആചാര്യ പുരസ്ക്കാരം ' നൽകി ജ്യോതി ഹെഗ്ഡെയേയും 'പ്രണതി പ്രതിഭ പുരസ്കാരം' നൽകി ഡോ.നീന പ്രസാദിനേയും 'കേളി' ആദരിക്കും.

