Malayali Samajam
സാഹിത്യ സദസ്സിൽ ഇന്ന് പ്രമുഖ സാഹിത്യകാരൻ ടിഡി രാമകൃഷ്ണൻ

മീരാറോഡ് സാംസ്‌മുംബൈ :മീരാറോഡ് കേരളസാംസ്കാരിക വേദിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30ന് നടക്കുന്ന സാഹിത്യസദസ്സിൽ പ്രമുഖ നോവലിസ്‌റ്റും വിവർത്തകനും കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ ടിഡി രാമകൃഷ്ണൻ പങ്കെടുക്കും.
ഫ്രാൻസിസ് ഇട്ടിക്കോര, ആൽഫ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി തുടങ്ങിയ സാഹിത്യലോകം ഏറെ ചർച്ചചെയ്യപ്പെട്ട നോവലുകളുടെ രചയിതാവാണ് ടിഡി രാമകൃഷ്ണൻ. കൂടാതെ തമിഴിലെ മികച്ചരചനകൾ വിവർത്തനം ചെയ്‌ത് മലയാളികൾക്ക് പരിചയപ്പെടുത്തികൊണ്ടിരിക്കുന്ന വിവർത്തകൻ കൂടിയാണ്.
മീരാറോഡ് ശാന്തി പാർക്കിലെ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക് :9768141100, 9920228072, 98214277