ഫൈന്‍ ആട്‌സ് സൊസൈറ്റി- പുന്നപ്രയുടെ ചെറുകഥാ പുരസ്ക്കാരം, കണക്കൂർ ആർ .സുരേഷ്‌കുമാർ ഏറ്റുവാങ്ങി

ഫൈന്‍ ആട്‌സ് സൊസൈറ്റി- പുന്നപ്രയുടെ ചെറുകഥാ പുരസ്ക്കാരം, കണക്കൂർ ആർ .സുരേഷ്‌കുമാർ ഏറ്റുവാങ്ങി

ആലപ്പുഴ:  ഫൈന്‍ ആട്‌സ് സൊസൈറ്റി (ഫാസ്) പുന്നപ്രയുടെ  2025 ലെ അഖിലകേരള ചെറുകഥ പുരസ്‌കാരം കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങി. 'ഡോണ മരിയ ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് ഏ' എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.  പുന്നപ്രയിലെ അറവുകാട് നടന്ന ചടങ്ങില്‍ വച്ച് പ്രസിദ്ധ എഴുത്തുകാരന്‍ പി ജെ ജെ ആന്റണി പുരസ്‌കാരവും ക്യാഷ് അവാര്‍ഡുംസമ്മാനിച്ചു . എഴുത്തുകാരന്‍ സി ജീവന്‍,  പ്രശസ്തിപത്രം കൈമാറി. വേദിയില്‍ എഴുത്തുകാരായ അലിയാര്‍ മാക്കിയില്‍, സുരേഷ് പെരിശ്ശേരി, എം മഞ്ചു, മധു തൃപ്പെരുന്തുറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.