എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവം : കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം അനില്‍ കാവാലത്തിന് പായിപ്ര രാധാകൃഷ്ണന്‍ സമര്‍പ്പിച്ചു .

എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവം : കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം അനില്‍ കാവാലത്തിന്  പായിപ്ര രാധാകൃഷ്ണന്‍ സമര്‍പ്പിച്ചു .

എറണാകുളം: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ഈ വര്‍ഷത്തെ കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം അനില്‍ കാവാലത്തിന്  കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ സമര്‍പ്പിച്ചു .

28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം  നവംബര്‍ ഒന്നിന് എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍  ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ്  ഉദ്ഘാടനം ചെയ്തത് .ചടങ്ങിൽ വെച്ച് മലയാളരത്‌ന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന് ആനന്ദിബെന്‍ പട്ടേല്‍ സമ്മാനിച്ചു .ആനന്ദബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനം  മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നിര്‍വഹിച്ചു .പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായ ചടങ്ങിൽ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി . പുസ്തകോത്സവ സന്ദേശം കെ.എല്‍. മോഹനവര്‍മ്മ നൽകി . ഫ്രഞ്ച് സാഹിത്യകാരി ക്ലാരെ ലെ മൈക്കള്‍  ഇ.എം. ഹരിദാസ്, പി. സോമനാഥന്‍ തുടങ്ങിയവരുടെ പ്രഭാഷണവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും നടന്നു.

 ഫോട്ടോ: എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ  പായിപ്ര രാധാകൃഷ്ണൻ, കെ. രാധാകൃഷ്ണൻ സ്മാരക പുരസ്‌കാരസമർപ്പണ പ്രഭാഷണം നടത്തുന്നു. കാവാലം ശശി കുമാർ, കാവാലം അനിൽ, പി. പ്രകാശ്, ജയപ്രകാശ് പാലാട്ടു എന്നിവർ സമീപം.