റിയോ മലയാളി അസ്സോസിയേഷൻ ഓണാഘോഷം നാളെ

റിയോ മലയാളി അസ്സോസിയേഷൻ ഓണാഘോഷം നാളെ

മുംബൈ : ഡോംബിവ്‌ലി ഈസ്റ്റ്,പലാവ സിറ്റി- (ലോധ) കാസാറിയോയിലെ മലയാളി കൂട്ടായ്മയായ റിയോ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം നാളെ(ഒക്ടോ:12 )  രാവിലെ 9മണിമുതൽ  പലവാ സിറ്റിയിലെ കാസാറിയോ മെയിൻ ക്ളബ്ബ് ഹൗസ്ൽ വെച്ച് നടക്കും.ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ്  സ്ഥാപകനും ഡയറക്റ്റ്റും, വേൾഡ് മലയാളി ഫെഡറേഷൻ - മഹാരാഷ്ട്ര കൗൺസിൽ  രക്ഷാധികാരിയുമായ  ഡോ.ഉമ്മൻഡേവിഡ്‌ ഉദ്‌ഘാടന സമ്മേളനത്തിൽ  മുഖ്യാതിഥിയായി പങ്കെടുക്കും.അസ്സോസിയേഷൻ അംഗങ്ങളുടെ വിവിധകലാപരിപാടികൾ , സമ്മാനദാനം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.  കാസറിയോയിലെ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് 'റിയോ മലയാളി അസോസിയേഷൻ'