എസ്. എൻ.ഡി. പി-വനിതാ സംഘം ഡോംബിവ്‌ലി യൂണിറ്റിൽ ലോക വനിതാദിനം ആഘോഷിച്ചു.

എസ്. എൻ.ഡി. പി-വനിതാ സംഘം  ഡോംബിവ്‌ലി യൂണിറ്റിൽ ലോക വനിതാദിനം ആഘോഷിച്ചു.

മുംബൈ :3537-ാം നമ്പർ എസ്. എൻ.ഡി. പി ശാഖായോഗം, വനിതാ സംഘം  ഡോംബിവ്‌ലി യൂണിറ്റിൽ ലോക വനിതാദിനം ആഘോഷിച്ചു.പശ്ചിമ  റെയിൽവേയിൽ വിജിലൻസ് ഓഫീസറും  മുബൈ സർവ്വകലാശാലയിൽനിന്ന്  'ഗുരുവും ക്ഷേത്രാരാധനയും' എന്ന വിഷയത്തിൽ പിഎച്ച് ഡിയും നേടിയ ബിന്ദു സതീഷ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.

ക്ഷേത്രാരാധനയിൽ ഗുരുദേവൻ്റെ കാലത്ത് നടമാടിയിരുന്ന അനാചാരങ്ങൾക്കെതിരെ ധീരമായ കാൽവെപ്പു നടത്തി ഒരു നവയുഗകേരളം രൂപികരിക്കുവാൻ ഗുരുദേവനു കഴിഞ്ഞു എന്നത് ചാരിതാർത്ഥ ജനകമാണന്ന് ബിന്ദു സതീഷ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.ബിന്ദു സതീഷിനെ പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

വനിതസംഘം പ്രസിഡണ്ട് സിന്ധു വിജയകുമാർ, വൈസ് പ്രസിഡണ്ട് ചന്ദ്രിക ദാസപ്പൻ, ട്രഷറർ നിഷ അശോകൻ, യൂണിയൻ വനിതാ സംഘം കമ്മറ്റി അംഗം ബിന്ദു രവിന്ദ്രൻ, ശാഖാ പ്രസിഡണ്ട്  സജീവ് കെ. വൈസ് പ്രസിഡണ്ട് കെ.വി ദാസപ്പൻ' ശാഖാ സെക്രട്ടറി, മധുസുദനൻ കെ.കെ, വനിതാ സംഘം കോർഡിനേറ്റർ ടി.കെ വാസു എന്നിവർ ആശംസാപ്രസംഗം നടത്തി. തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികൾ നടന്നു.