ശബരിമല സ്വർണക്കൊള്ള: ഡോംബിവ്‌ലിയിൽ നായർ വെൽഫെയർ പ്രതിഷേധ പ്രകടനം നടത്തി

മുംബൈ: ശബരിമലയിൽ നടന്ന ആസൂത്രിത സ്വർണക്കൊള്ളയിൽ പ്രതിഷേധിക്കുവാനും, ഹൈന്ദവ ആചാരങ്ങൾക്കും, ആരാധനാലയങ്ങൾക്കുമെതിരെ  നടക്കുന്ന സംഘടിതമായ അക്രമണത്തിനുമെതിരെയും  ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ്റെ  ആഭിമുഖ്യത്തിൽ ഡോംബിവലിയിൽ  അയ്യപ്പ ഭക്തജന പ്രതിഷേധ പ്രകടനം  നടന്നു.ഹൈന്ദവ ക്ഷേത്രങ്ങളും, ക്ഷേത്രസമ്പത്തുകളും, നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ന്യൂ ഐരെ റോഡിലെ, സായി ബാബ ക്ഷേത്രത്തിൽ  നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ച്  ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു മുന്നിൽ  അവസാനിച്ചു. സംഘടനയുടെ പ്രസിഡന്റ്  കെ. വേണുഗോപാൽ  .ഉത്‌ഘാടനം  നിർവഹിച്ച സമാപന സമ്മേളനത്തിൽ ബിനേഷ് നായർ, കൃഷ്ണകുമാർ നമ്പുതിരി എന്നിവർ  സംസാരിച്ചു. സംഘടനയുടെ ട്രഷറർ കെ.കൃഷ്ണകുമാർ നന്ദി  രേഖപ്പെടുത്തി.