സഹർ മലയാളി സമാജം സുവർണ ജൂബിലി ആഘോഷം, ഫെബ്രു. ഒന്നിന്

മുംബൈ : അന്ധേരി, സഹാർ മലയാളി സമാജത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം, വിവിധ കലാപരിപാടികളോടുകൂടി, ഫെബ്രു. ഒന്നിന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ മഹാകാളി കനോസ്സ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും . എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുംബയ് റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേം പ്രസാദ് മുഖ്യാതിഥിയായിരിക്കും. പ്രമുഖനാടക പ്രവർത്തകനും ലോക കേരള സഭാംഗവുമായ സുരേന്ദ്രബാബു വിശിഷ്ടാതിഥിയുമായിരിക്കും.സഹോദര സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗം നടത്തും.ചടങ്ങിൽ ആദ്യകാല സമാജം പ്രവർത്തകരെയും അംഗങ്ങളെയും ആദരിക്കും.എസ്. എസ്. സി./എച്ച്.എസ്.സി. പരീക്ഷകളിൽ വിജയിച്ചവർക്കുള്ള മെരിറ്റ് അവാർഡ് വിതരണം ചെയ്യും.
തുടർന്ന് ശ്രുതി ഇവന്റസിൻ്റെ ബാനറിൽ പുഷ്പരാജ് കോഴിക്കോടും ഷിനോബ് കൊടുവള്ളിയും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത സായാഹ്നം അരങ്ങേറും .കൂടതെ സമാജം കലാവിഭാഗത്തിൻ്റെയും, മഹിളാവിഭാഗത്തിൻ്റെയും, മലയാളം മിഷൻ കുട്ടികളുടെയും വിവിധ കലാപരിപാടികളും, സമ്മാന വിതരണവും,തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ. എസ്. ചന്ദ്രസേനൻ,സെക്രട്ടറി പി. കെ. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് :ഫോൺ:9967904739,9820184730