സാഹിത്യവേദി ചര്‍ച്ച ജനുവരി 4 ന്

 സാഹിത്യവേദി ചര്‍ച്ച ജനുവരി 4 ന്

മുംബൈ : 2026ലെ   മുംബൈ സാഹിത്യവേദിയുടെ ആദ്യ ചര്‍ച്ച ജനുവരി നാല് ഞായറാഴ്ച വൈകീട്ട് 4.30ന്  മാട്ടുംഗ 'കേരള ഭവനി' ല്‍ നടക്കും. എഴുത്തിനെയും വായനയെയും പറ്റിയുള്ള സുരേഷ് നായരുടെ പഠനം - “ വാക്കു പൂക്കും കാലം “ ആണ് ചര്‍ച്ച ചെയ്യുന്നത് . സാഹിത്യാഭിരുചിയുള്ള എല്ലാവരും ചർച്ചയിൽ പങ്കെടുക്കണം  എന്ന് സാഹിത്യവേദി കണ്‍വീനര്‍ കെ പി വിനയന്‍ അറിയിച്ചു.  ചര്‍ച്ചചെയ്യപ്പെടുന്ന  ലേഖനം ആവശ്യമുള്ളവർ വാട്സ്ആപ്പ് വഴി  9833437785 എന്ന നമ്പറിൽ  ബന്ധപ്പെടണം