സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം നാളെ സമാപിക്കും

 മുംബൈ: കലാസ്വാദകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി,കണ്ണൂർ സ്വദേശിയും ചിത്രകലാഅധ്യാപികയുമായ സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം  മുംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ തുടരുന്നു .പ്രദർശനം നാളെ വൈകുന്നേരം 7 മണിക്ക്  സമാപിക്കും.  

കേരളത്തിൻ്റെ വിവിധഭാഗങ്ങളിലും  ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെയായിനിരവധി സോളോ& ഗ്രൂപ്പ് ചിത്രപ്രദർശനങ്ങളിലും, ചിത്രകലാക്യാമ്പുകളിലും പങ്കെടുത്ത  സജില പെരളശ്ശേരിയുടെ മുംബൈയിലെ ആദ്യപ്രദർശനമാണ് ജഹാംഗീറിൽ നടന്നുവരുന്നത് .  .'ബിയോണ്ട് സ്റ്റിൽനെസ്സ്' (Beyond Stillnes )എന്ന് നാമകരണം ചെയ്‌തിട്ടുള്ള പ്രദർശനത്തിൽ  അക്രിലിക് ,ഓയിൽ പെയിന്റ് , വാട്ടർകളർ എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടു വരച്ച  ചെറുതും വലുതുമായ   ചിത്രങ്ങളാണുള്ളത് .പ്രകൃതിയുടെ മനോഹരവും വ്യത്യസ്തവുമായ ഭാവങ്ങളും നിശബ്‌ദ  സൗന്ദര്യത്തിൻ്റെ വാചാലതയുമെല്ലാം ക്യാൻവാസുകളിൽ പകർത്തിയ ചിത്രങ്ങളുടെ  പ്രദർശനം   രാവിലെ 11 മണിമുതൽ വൈകുന്നേരം 7 മണിവരെയാണ് നടക്കുന്നത്.

ഇന്ത്യയിലെ എതൊരു ചിത്രകലാകാരി( കാരനും യും  സ്വപ്‌നം കാണുന്നതാണ് സ്വന്തം ചിത്രങ്ങൾ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുക എന്നത് .  സോളോ പ്രദർശനത്തിനുള്ള അവസരംകൂടി  ലഭിച്ചപ്പോൾ  ഒരു സ്വപ്‌നം യാഥാർഥ്യമായതിൻ്റെ ഇരട്ടി  ത്രില്ലിലാണ് താനെന്ന്  ചിത്രകാരി പറഞ്ഞു. പ്രകൃതിയേയും ചിത്രകലയേയും ഒരുപോലെ സ്നേഹിക്കുന്ന, വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും നിരവധി ആസ്വാദകാരുടെ നേരിട്ടുള്ള അഭിനന്ദനങ്ങൾ  കൂടുതൽ ചിത്രങ്ങൾ വരയ്ക്കാനുള്ള വലിയ പ്രചോദനമാണ് നൽകുന്നതെന്നും സജില പെരളശ്ശേരി പറഞ്ഞു.   

.തലശ്ശേരി ,പാനൂരിലെ കുത്തുബ്ബിയ ഇംഗ്ലീഷ് മീഡിയം(സിബിഎസ്ഇ ) സ്‌കൂളിലെ ചിത്രകലാധ്യാപികയാണ് സജിലയ്ക്ക് ബെസ്റ്റ് ആക്റ്റീവ് ടീച്ചർ അവാർഡ് (NCRT -PUNE / 2023),ബെസ്റ്റ്  ആർട്ട് ടീച്ചർ അവാർഡ് (ഇന്റർനാഷണൽ ആർട്ട് ഫൗണ്ടേഷൻ ചെന്നൈ-2024  )തുടങ്ങീ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് .

ഡിസംബർ 15 ന് ആരംഭിച്ച ചിത്രപ്രദർശനം വേൾഡ് മലയാളി ഫെഡറേഷൻ-മഹാരാഷ്ട്രാ പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യുവാണ് ഉദ്‌ഘാടനം ചെയ്‌തത്‌ .