സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം മുംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു

മുംബൈ: കണ്ണൂർ സ്വദേശിയും ചിത്രകലാഅധ്യാപികയുമായ സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം  മുംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു . പ്രമുഖ സാമൂഹ്യ പ്രവർത്തകനും 'വേൾഡ്‌മലയാളി ഫെഡറേഷൻ  മഹാരാഷ്ട്രാ കൗൺസിൽ പ്രസിഡന്റും  ചാ൦സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ.റോയ്ജോൺ മാത്യു പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. സുരേന്ദ്രബാബു(എഡിറ്റർ -മുംബൈജാലകം ) പ്രിയവർഗ്ഗീസ് (സെക്രട്ടറി-കെയർ ഫോർ മുംബൈ)  ജെയിംസ് മണലോടി(ചിത്രകാരൻ- കാർട്ടൂണിസ്റ്റ് )എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ഡോ.റോയ്ജോൺ മാത്യുവിൻ്റെ സഹധർമ്മിണി, വാസുദേവമേനോൻ ,ആർട്ടിസ്റ്റ് നന്ദൻ, കാർത്ത്യായനി മേനോൻ(സെക്രട്ടറി-ജഹാംഗീർ ആർട്ട് ഗ്യാലറി) സജില പെരളശ്ശേരിയുടെകുടുംബാംഗങ്ങൾ മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

ചിത്രങ്ങൾ അതീവ സൗന്ദര്യമുള്ളതാണെന്നും പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഗൃഹാതുരതയുണർത്തുന്നതാണ് ഓരോ ചിത്രങ്ങളെന്നും ബ്രഷുകളുടെ സഹായമില്ലാതെ  പേലറ്റ്‌  നൈഫ് കൊണ്ട് വരച്ചെടുത്ത കരവിരുത് ഓരോ ചിത്രങ്ങളേയും വ്യത്യസ്ത അനുഭവമാക്കി മാറ്റുന്നുണ്ടെന്നും ചിത്രങ്ങൾ കണ്ടശേഷം ഡോ.റോയ്ജോൺ മാത്യു അഭിപ്രായപ്പെട്ടു . ചിത്രകാരിയെ അഭിനന്ദിച്ച  അദ്ദേഹം  മുന്നോട്ടുള്ള വഴികളിൽ എല്ലാവിധ  വിജയാശംസകളും നേർന്നു.

കേരളത്തിൻ്റെ വിവിധഭാഗങ്ങളിലും  ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെയായിനിരവധി സോളോ& ഗ്രൂപ്പ് ചിത്രപ്രദർശനങ്ങളിലും, ചിത്രകലാക്യാമ്പുകളിലും പങ്കെടുത്ത  സജില പെരളശ്ശേരിയുടെ മുംബൈയിലെ ആദ്യപ്രദർശനമാണ് ജഹാംഗീറിൽ നടക്കുന്നത്.  .'ബിയോണ്ട് സ്റ്റിൽനെസ്സ്' (Beyond Stillnes )എന്ന് നാമകരണം ചെയ്‌തിട്ടുള്ള പ്രദർശനത്തിൽ ചെറുതും വലുതുമായ നാൽപ്പത്തിയെട്ടോളം  ചിത്രങ്ങളാണ് കലാസ്വാദകർക്കായി ഒരുക്കിയിട്ടുള്ളത് .പ്രകൃതിയുടെ മനോഹരവും വ്യത്യസ്തവുമായ ഭാവങ്ങളും നിശബ്‌ദ  സൗന്ദര്യത്തിൻ്റെ വാചാലതയുമെല്ലാം ക്യാൻവാസുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്ന പ്രദർശനം   രാവിലെ 11 മണിമുതൽ വൈകുന്നേരം 7 മണിവരെ  ഡിസംബർ 21 വരെ നീണ്ടുനിൽക്കും .


തലശ്ശേരി ,പാനൂരിലെ കുത്തുബ്ബിയ ഇംഗ്ലീഷ് മീഡിയം(സിബിഎസ്ഇ ) സ്‌കൂളിലെ ചിത്രകലാധ്യാപികയാണ് സജിലയ്ക്ക് ബെസ്റ്റ് ആക്റ്റീവ് ടീച്ചർ അവാർഡ് (NCRT -PUNE / 2023),ബെസ്റ്റ്  ആർട്ട് ടീച്ചർ അവാർഡ് (ഇന്റർനാഷണൽ ആർട്ട് ഫൗണ്ടേഷൻ ചെന്നൈ-2024  )തുടങ്ങീ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് .