സീവുഡ്സ് മലയാളി സമാജം, 'ലോക വനിതാദിനം' ആഘോഷിക്കുന്നു : മുഖ്യാതിഥി - മേയർ സുജാത സൂരജ് പാട്ടീൽ

മുംബൈ : സീവുഡ്സ് മലയാളി സമാജം- മഹിളാ വിഭാഗം സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷം എം.എസ്. താക്കൂർ ബാൻക്യുറ്റ് ഹാളിൽ നടക്കും . മാർച്ച് 8,ന് ഉച്ചകഴിഞ് 3മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ നവിമുംബൈ നഗരസഭാ മേയർ സുജാത സൂരജ് പാട്ടീൽ മുഖ്യാതിഥിയാവും. ആഘോഷത്തിൻ്റെ ഭാഗമായി സംഗീതം, നൃത്തം, നാടകം, ഗെയിമുകൾ ,സ്നേഹ വിരുന്ന് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും.
വനിതാ ശാക്തീകരണവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുകയും സ്ത്രീകൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.കോർപ്പറേറ്റർമാരായ രേഖാത്തായി വിനോദ് മാത്രെ, സന്തോഷി ഗണേഷ് മാത്രെ എന്നിവരും അതിഥികളായി സംബന്ധിക്കും. വനിതാ വിഭാഗം കൺവീനർ ലൈജി വർഗീസ്, ജോയിന്റ് കൺവീനർമാർമാരായ ജോബി ജോയ്കുട്ടി, ശ്രീകല മുരളി എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകും .
അന്വേഷണങ്ങൾക്ക്: ലൈജി വർഗീസ് (9820075404)