'ശ്രീ ധർമ്മശാസ്താ സേവാ സംഘം' രൂപീകരിച്ചു

'ശ്രീ ധർമ്മശാസ്താ സേവാ സംഘം' രൂപീകരിച്ചു

മുംബൈ:  നവിമുംബൈ ,ഉൽവേയിൽ   സെപ്റ്റ൦ബർ 21ന്  വിളിച്ചുചേർത്ത  അയ്യപ്പഭക്തരുടെ യോഗത്തിൽ      'ശ്രീധർമ്മശാസ്താ സേവാസംഘം' എന്നപേരിൽ അയ്യപ്പവിശ്വാസികളുടെ പുതിയൊരു  കൂട്ടായ്‌മ രൂപീകരിച്ചു.  സംഘടനയുടെ ഭാരവാഹികളായി കെ.എസ് .ഉണ്ണിത്താൻ (പ്രസിഡന്റ് )പിഎസ് നായർ (ജന. സെക്രട്ടറി)എന്നിവരേയും  ട്രഷററായി അഭിലാഷ് ദിനേശിനേയും  തെരഞ്ഞെടുത്തു.അയ്യപ്പധർമ്മ പ്രചരണത്തിനായ് സ്വയം സമർപ്പിക്കുവാനും പൂർണമായും അയ്യപ്പധർമ്മം പിന്തുടരുന്ന ഭക്തർക്ക് അംഗത്വം നൽകാനും യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു .