ഗായകൻ പ്രേംകുമാർ മുംബൈയുടെ ആത്മകഥയുടെ പ്രകാശനം ഡിസംബർ 27 ന്
മുംബൈ: സംഗീതസംവിധായകനും ഗായകനും നാടക-സിനിമാ നടനും 'സപ്‌തസ്വര മുംബൈ'യുടെ സാരഥിയുമായ പ്രേംകുമാർ മുംബൈയുടെ ജീവിതാനുഭവങ്ങൾ പകർത്തിയ 'ഓർമ്മകളിലൂടെ...'(ഒരു സംഗീത സഞ്ചാരിയുടെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ )എന്ന ആത്മകഥയുടെ പ്രകാശനം ഡിസംബർ 27 ന് നടക്കും.പവായ് ഹരിശ്ചന്ദ്ര ശർമ്മ ഗ്രൗണ്ടിൽ (ബിഎംസി സ്‌കൂളിന് സമീപം,ഐഐടി മെയിൻഗേറ്റിന് എതിർവശം ) പവായ് കേരളസമാജത്തിൻ്റെ പുതുവത്സരാഘോഷവേളയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽവെച്ച് പുസ്തകത്തിന്റെ പ്രകാശനം വ്യവസായിയും വാരിയർ ഫൗണ്ടേഷൻ മാനേജിങ് ട്രസ്‌റ്റിയുമായ എ എസ് മാധവൻ മാധ്യമപ്രവർത്തകൻ വി.എൻ.ഗോപലകൃഷ്ണന് കൈമാറി നിർവ്വഹിക്കും. സപ്‌തസ്വര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ ഒന്നാംഭാഗമാണ് പ്രകാശനം ചെയ്യുന്നത്. നാല് പതിറ്റാണ്ടിലധികമായി മുംബൈയിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായ പ്രേംകുമാർ കണ്ണൂർ സ്വദേശിയാണ്.മുംബൈയിൽ പവായിയിൽ താമസിക്കുന്നു. പഴയതലമുറയോടൊപ്പം പുതുതലമുറയിലെ നിരവധി കലാകാരന്മാർക്ക് അരങ്ങും അവസരവുമൊരുക്കിയ കലാപ്രസ്ഥാനം കൂടിയാണ് പ്രേംകുമാറിൻ്റെ സപ്‌തസ്വര മുംബൈ.
സപ്‌തസ്വര പബ്ലിക്കേഷൻ ആണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



