മന്ദിരസമിതിയുടെ 'ഗുരുവിനെ അറിയാൻ' പഠന ക്ലാസും ചോദ്യോത്തര മത്സരവും

മുംബയ്: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'ഗുരുവിനെ അറിയാൻ ' എന്ന ശ്രീനാരായണഗുരു ചരിത്ര പഠന ക്ലാസിനോടനുബന്ധിച്ചുള്ള സോൺ നമ്പർ ഒന്നിലെ ചോദ്യോത്തര മത്സരവും പ്രഭാഷണ മത്സരവും നടത്തി. അംബർനാഥ് - ബദലാപൂർ, ഉല്ലാസ് നഗർ, കല്യാൺ ഈസ്റ്റ്, കല്യാൺ വെസ്റ്റ്, ഡോംബിവ്‌ലി യൂണിറ്റുകൾ പങ്കെടുത്തു. രണ്ടു ഘട്ടമായി നടന്ന ചോദ്യോത്തര മത്സരത്തിൽ കല്യാൺ ഈസ്റ്റ്, ഉല്ലാസ് നഗർ യൂണിറ്റുകൾ ഒന്നാം സ്ഥാനവും അംബർനാഥ്, കല്യാൺ വെസ്റ്റ് യൂണിറ്റുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രഭാഷണ മത്സരത്തിൽ കല്യാൺ വെസ്റ്റും ഉല്ലാസ് നഗർ യൂണിറ്റും ഒന്നാം സ്ഥാനവും അംബർനാഥ് രണ്ടാം സ്ഥാനവും നേടി.രണ്ട്, മൂന്ന് സോണുകളിലെ മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി ചെമ്പൂരും താനെയിലും നടത്തുമെന്ന് വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശും സെക്രട്ടറി വിജയാ രഘുനാഥും അറിയിച്ചു.