Malayali Samajam
മീരാറോഡ് സാംസ്‌കാരിക വേദി വാർഷികാഘോഷത്തിൽ നാളെ ടി.ഡി. രാമകൃഷ്ണൻ

മുംബൈ :മീരാറോഡ് കേരളസാംസ്കാരിക വേദിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് ഫെബ്രു:8ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ ടിഡി രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും .വൈകുന്നേരം 4.30ന് മുംബൈയിലെ എഴുത്തുകാരും സാഹിത്യസ്നേഹികളും പങ്കെടുക്കുന്ന 'സാഹിത്യസദസ്സി'ൽ അദ്ദേഹം സംവദിക്കും.മീരാറോഡ് ശാന്തി പാർക്കിലെ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക് :9768141100,9920228072,9821427733