വസായ് കേരള കലാക്ഷേത്രത്തിലെ പത്ത് നൃത്തവിദ്യാർത്ഥിനികളുടെ അരങ്ങേറ്റം നടന്നു

മുംബൈ: വസായ് കേരള കലാക്ഷേത്രത്തിലേ നൃത്തവിദ്യാർത്ഥിനികളുടെ അരങ്ങേറ്റം പത്തു മീരാ റോഡിലെ ലതാ മംഗേഷ്‌കർ ഓഡിറ്റോറിയത്തിൽ നടന്നു. ഗുരു കലാമണ്ഡലം രജിത എസ്. നായരുടെ കീഴിൽ പരിശീലനം നേടിയ ശ്രീനിധി അമരദാസൻ നായർ, അനാമിക ജയരാജ്, അനിക മഹേഷ്, അൻവി ശ്രീവാസ്തവ, ആര്യ അനീഷ് നായർ, നന്ദിനി നിതിൻ പാട്ടിൽ, സൃഷ്ടി മഞ്ചേക്കർ, സുഹാന മൈറ്റി, സ്വസ്തി നായിക്, വേദ സജീവ് കുമാർ എന്നിവരാണ് പരമ്പരാഗത ഭരതനാട്യം അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ചത്. പിന്നണിയിൽ സംഗീതരംഗത്തെ പ്രശസ്‌തരായ ഡോ. ഓമനകുട്ടൻ നായർ (ഗാനം),ആർ. ശക്തിധരൻ (മൃദംഗം),ശേഖർ തംഗോൾക്കർ(വയലിൻ),രാഘവേന്ദ്ര ബാലിഗ(കുഴൽ)എന്നിവരായിരുന്നു.
ചടങ്ങിൽ ഗുരു വിജയശങ്കർ, കലാഗുരു സുമിത്ര രാജ ഗുരു,പ്രശസ്ത സാമൂഹ്യപ്രവർത്തകൻ ദീപക് ത്രിപാഠി തുടങ്ങിയ കലാസാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കഴിഞ്ഞ പതിനേഴു വർഷമായി ഭരതനാട്യത്തിന് പ്രാമുഖ്യംനൽകികൊണ്ട് മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്തശാഖകൾ പഠിപ്പിക്കുന്ന നൃത്തവിദ്യാലയമാണ് വസായ് കേരള കലാക്ഷേത്ര.ഈ സ്ഥാപനം അഖില ഭാരതീയ ഗാന്ധർവ മഹാവിദ്യാലയയുടെ അംഗീകൃത പരീക്ഷാകോഴ്‌സുകളും നടത്തുന്നുണ്ട്