താനെ - വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വാർഷികം ഫെബ്രു: 8 ന്

താനെ - വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വാർഷികം ഫെബ്രു: 8 ന്

മുംബൈ : താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വാർഷികം , ഫെബ്രുവരി 8 ന് ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.

താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ എം. ആർ.സുധാകരൻ, സെക്രട്ടറി പി. കെ. രമേശൻ, ട്രെഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ. എം. സുരേഷിൻ്റെയും ശാലിനി പ്രസാദിൻ്റെയും നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗുരു സായി ഗീത മോഹൻ  ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ കവിതാലാപനവും അരങ്ങേറും.

ഹിന്ദുസ്‌താനി സംഗീതക്കച്ചേരി, നാടൻ പാട്ടുകൾ, കോമഡി സ്കിറ്റ് എന്നീ പരിപാടികളും ഉണ്ടായിരിക്കും.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10, 12, ഡിഗ്രി, പി. ജി. പ്രൊഫഷണൽകോഴ്‌സുകളിൽ എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെയുംമറ്റിനങ്ങളിൽ  ജില്ലാ, സംസ്ഥാന തലത്തിൽ മികച്ച വിജയം കൈവരിച്ചവരെയും മെറിറ്റ് അവാർഡും സർട്ടിഫിക്കേറ്റും നൽകി അനുമോദിക്കും.ഇടശ്ശേരി രാമചന്ദ്രൻ  പ്രകാശ് നായർ എന്നിവർ  പരിപാടി യുടെ അവതാരകർ ആയിരിക്കും. സമ്മാന ദാനത്തോടെ ആഘോഷപരിപാടികൾ സമാപിക്കും 

വിവരങ്ങൾക്ക് : 97690 22331 (പ്രസിഡന്റ്‌),9819546150 (സെക്രട്ടറി),9619540784 (കൺവീനർ)