താനെ വൃന്ദാവൻ കൈരളി വാർഷികം ആഘോഷിച്ചു

മുംബൈ : താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ്റെ 32-മത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് എം. ആർ.സുധാകരൻ,സെക്രട്ടറി പി. കെ. രമേശൻ, ട്രെഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ മറ്റ് ഭരണസമിതി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് കെ. എം. സുരേഷിന്റെ നേതൃത്വത്തിൽ ബാലകൃഷ്ണൻ, പ്രസാദ്, മോഹൻ മേനോൻ, രമേശൻ, രാമചന്ദ്രൻ എന്നിവർ അവതരിപ്പിച്ച സംഘ നൃത്തങ്ങളും ശാലിനി പ്രസാദിന്റെ നേതൃത്വത്തിൽ അസോസിയേഷൻ വനിതാ വിഭാഗം അംഗങ്ങളായ രജനി ബാലകൃഷ്ണൻ, മീര ജിനചന്ദ്രൻ, സ്വപ്ന രാമചന്ദ്രൻ, സ്മിത മേനോൻ, വനജ ശ്രീകുമാർ, രമ്യ രവികുമാർ, ദീപ സതീഷ്, ബീന ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ച ഒപ്പന, കൈകൊട്ടിക്കളി, കർഷക നൃത്തം എന്നീ പരിപാടികളും ഗുരു സായി ഗീത മോഹൻ്റെ നൃത്തപഠന ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ കവിതാലാപനവും അരങ്ങേറി.

ശമ്പാലി ബാനർജിയുടെ സംഗീത ക്ലാസിലെ വിദ്യാർത്ഥികളുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയും അസോസിയേഷൻ അംഗങ്ങളായ സിദ്ധിജ രമേശ്, രാധാകൃഷ്ണൻ, ആശ ശ്രീകൃഷ്ണൻ എന്നിവർ ഗാനങ്ങളും പ്രഭാകരനും സംഘവും ഹാസ്യ രൂപത്തിൽ ഓട്ടൻ തുള്ളലും അവതരിപ്പിക്കുകയുണ്ടായി.
ജെഫി മേനോൻ, ശ്രദ്ധ, നേഹ, കീർത്തി, ഭാവന, അനഘ മേനോൻ, കിയാരാ, വന്യാ, നൈരാ, ഭാവിക, നാരായണി, വീഭ സതീഷ് എന്നിവർ നൃത്തങ്ങളും, പാട്ടുകളും, ഗിത്താർ വായനയും അവതരിപ്പിച്ചു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10, 12, ഡിഗ്രി, പി. ജി. പ്രൊഫഷണൽ കോഴ്‌സുകളിൽ എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെയും മറ്റു പാഠ്യേതര വിഭാഗത്തിൽ ജില്ലാ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടിയവരെയും മെറിറ്റ് അവാർഡും സർട്ടിഫിക്കേറ്റും നൽകി അനുമോദിച്ചു .ഇടശ്ശേരി രാമചന്ദ്രനും പ്രകാശ് നായരും പരിപാടി യുടെ അവതാരകർ ആയിരുന്നു. സമ്മാന ദാനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.
