'തരംഗ്' - നവിമുംബൈയിൽ ജനുവരി 25-ന് തുടക്കംകുറിക്കും! ഉദ്ഘാടനം:ശ്രീകുമാരൻ തമ്പി

 'തരംഗ്' - നവിമുംബൈയിൽ ജനുവരി 25-ന് തുടക്കംകുറിക്കും! ഉദ്ഘാടനം:ശ്രീകുമാരൻ തമ്പി

മുംബൈ: മികച്ച കലാ പരിപാടികളും പ്രവർത്തനങ്ങളും  ലക്ഷ്യമിട്ട് പ്രവാസി മലയാളികളുടെ ഒരു പുതിയ കലാസാംസ്‌കാരിക കൂട്ടായ്മ  നവിമുംബൈ കേന്ദ്രമാക്കി രൂപീകരിച്ചു.. "തരംഗ് – ഇവന്റ് മാനേജ്‌മെന്റ് & പ്രൊഡക്ഷൻ" എന്ന ഈ സംരംഭം 2026 ജനുവരി 25-ന് ഔദ്യോഗികമായി തുടക്കം കുറിക്കും.

ശുദ്ധ സംഗീതത്തിനും മികച്ച കലാവിരുന്നുകൾക്കും വേദിയൊരുക്കുകയാണ് 'തരംഗി'ൻ്റെപ്രധാന ലക്ഷ്യമെന്നും പ്രവാസലോകത്തെ സംഗീതാസ്വാദകർക്ക് പുതിയ അനുഭവങ്ങൾ നൽകാൻ 'തരംഗി'ന് കഴിയുമെന്നാണ്  പ്രതീക്ഷയെന്നും അണിയറശില്പികൾ അറിയിച്ചു.കവിയും ഗാനരചയിതാവായും  മാത്രമല്ല മലയാള ചലച്ചിത്രമേഖലയിലെ എല്ലാശാഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച ശ്രീകുമാരൻ തമ്പിയാണ് 'തരംഗിൻ്റെ  ഉദ്ഘാടനം നിർവഹിക്കാനായി നവിമുംബൈയിൽ എത്തുന്നത്.  ചടങ്ങിന്  മാറ്റുകൂട്ടാൻ, അദ്ദേഹത്തിൻ്റെ  അനശ്വര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള  “രാഗതരംഗം” എന്ന സംഗീതപരിപാടിയും ഉണ്ടായിരിക്കും . മലയാളി സിനിമാ ഗാനചരിത്രത്തിലെ മാറ്റിനിർത്താനാവാത്ത ആ പ്രതിഭയ്ക്കുള്ള ആദരം കൂടിയായിരിക്കും ഈ പരിപാടിയെന്നും സംഘാടകർ വ്യക്തമാക്കി.

ജനുവരി 25-ന് നെരൂൾ - ആഗ്രി കോളി സംസ്കൃതി ഭവനിൽ 6മണി മുതൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഈ പുതിയ കലാസാംസ്‌കാരിക സംരംഭത്തിന് ഏവരും പിന്തുണ നൽകണമെന്ന് തരംഗിൻ്റെ പ്രവർത്തകർ അറിയിച്ചു.

വിവരങ്ങൾക്ക് :7738159911 / 77386 86944 / 97023 45724 / 98180 93494 / 78874 95343 / 85900 17956