ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വാർഷികം

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വാർഷികം

മുംബൈ: ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റിന്റെ ഇരുപത്തിമൂന്നാമത്  വാർഷികം നവം:16ന്   ഞായറാഴ്ച വൈകുന്നേരം  5.30ന് വാശി ഗുരുസെന്ററിൽ നടക്കും .സമിതി പ്രസിഡന്റ്‌ എം.ഐ. ദാമോദരൻ്റെ  അധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ.ശ്യാമ വിശ്വംഭരൻ, സോണൽ സെക്രട്ടറി എൻ.എസ്. രാജൻ, വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരൻ എന്നിവർ സംസാരിക്കും. അർഹരായ വിദ്യാർത്ഥികൾക്ക് മണലൂർ നടുപറമ്പിൽ സുഷമ മെമ്മോറിയൽ എൻഡോമെന്റ് അവാർഡ് വിതരണവും ഉണ്ടായിരിക്കും. വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ യോഗത്തിന് സ്വാഗതവും കൌൺസിൽ അംഗം അഡ്വ: എൻ.വി. രാജൻ കൃതജ്ഞതയും രേഖപ്പെടുത്തും. യോഗാനന്തരം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന്  ഭാരവാഹികൾ അറിയിച്ചു.

 വിവരങ്ങൾക്ക് : മൊബൈൽ 9869253770.