BKS- വിദ്യാരംഭത്തോടൊപ്പം നൃത്തവേദി ഉദ്ഘാടനവും നടന്നു
മുംബൈ: വിജയദശമിദിനമായ ഇന്ന് ബോംബെ കേരളീയ സമാജം 'കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ' പതിനഞ്ച് കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. വിജയദശമി പൂജയോടെ ആരംഭിച്ച പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളുമായി നിരവധിപേർ പങ്കെടുത്തു.സമാജം ആരംഭിക്കുന്ന 'നൃത്തവേദി'യുടെ ഔപചാരികമായ ഉദ്ഘാടനവും ഇന്നു നടന്നു. ചടങ്ങിനോടാനുബന്ധിച്ച് സമാജം കലാകാരികളുടെ നൃത്താവതരണവും ഗുരുവന്ദനവും സമാജം സംഗീതജ്ഞരുടെ പ്രതിമാസ സംഗീതവേദി ആവിഷ്ക്കാരവും ഉണ്ടായിരുന്നു. മുൻ സമാജം സെക്രട്ടറിയും മുൻ കോളേജദ്ധ്യാപകനുമായ വിനോദ് കുമാർ വി. നായർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. ഭദ്രദീപ പ്രോജ്വലനത്തോടെ നടന്ന നൃത്തവേദി ഉദ്ഘാടന പരിപാടിയിൽ സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം പറഞ്ഞു. സമാജം വൈസ്. പ്രസിഡണ്ട് കെ. ദേവദാസ് , ട്രഷറർ എം.വി. രവി, കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ്, പ്രേമരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഗീതവേദി പരിപാടിയിൽ മധു നമ്പ്യാർ, സെബാസ്റ്റ്യൻ എന്നിവർ ഗായികാ ഗായകർക്ക് ഉപദേശ നിർദേശങ്ങൾ നൽകി പാട്ടുകളെ വിശകലനം ചെയ്തു സംസാരിച്ചു.

