കേരള സമാജം ഉൾവെ നോഡിൽ വനിതാദിനാഘോഷം നടന്നു

കേരള സമാജം ഉൾവെ നോഡിൽ വനിതാദിനാഘോഷം നടന്നു

നവിമുംബൈ :കേരള സമാജം ഉൾവെ നോഡിൻ്റെ  ആഭിമുഖ്യത്തിൽ  'അന്താരാഷ്‌ട്ര വനിതാദിനാഘോഷം 'വിപുലമായി സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തക രുഗ്മണി സാഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.തുടർന്ന് അഡ്വ. രാജലക്ഷ്മി മോഹൻദാസ് (ഹൈക്കോടതി,മുംബൈ )വനിതകളുടെ നിയമാവകാശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. സ്ത്രീകൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾ, അവകാശങ്ങൾ, നിയമപരമായ സംരക്ഷണങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു.പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തവും പ്രായോഗികവുമായ മറുപടികളും അഡ്വ. രാജലക്ഷ്മി മോഹൻദാസ് നൽകി.

സമാജം സെക്രട്ടറിയും വനിതാ വിഭാഗം കൺവീനറുമായ ഷൈജ ബിജു സ്വാഗതം പറഞ്ഞു . വനിതാ വിഭാഗം ജോയിന്റ് കൺവീനർ മണി സജീവൻ നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ ഡോ. ഇന്ദിരാദേവി (ഹോമിയോപ്പതി), അജിത ദീപക് (ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റ്), ലീന നായർ (എഴുത്തുകാരി) എന്നിവരെ ആദരിച്ചു. വനിതകളിൽ അവകാശബോധവും സാമൂഹിക ജാഗ്രതയും വളർത്തിയ പരിപാടി ശ്രദ്ധേയമായി.