ഫിലിപ്പീൻസ് ഭൂചലനം: മരണസംഖ്യ 37 ആയി, 32,000ത്തിലധികം പേർക്ക് വീട് നഷ്ടപ്പെട്ടു

ഫിലിപ്പീൻസ് ഭൂചലനം: മരണസംഖ്യ 37 ആയി, 32,000ത്തിലധികം പേർക്ക് വീട് നഷ്ടപ്പെട്ടു

മനില: തെക്കൻ ഫിലിപ്പീൻസിൽ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ ഊർജിതമാക്കി. തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 37 പേർ മരിക്കുകയും 32,000ത്തിലധികം പേർക്ക് ഭവനരഹിതരാകുകയും ചെയ്തു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇന്നും തെരച്ചിൽ തുടരുന്നത്.തിങ്കളാഴ്ച രാവിലെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ തെക്കൻ പ്രവിശ്യകളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം നാല് പേരെ മാത്രമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ തകർന്നുവീണതും വലിയ കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കാനോ അപകടത്തിൽപ്പെടാനോ ഉള്ള സാധ്യതയുള്ളതിനാൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് സിവിൽ ഡിഫൻസ് ഓഫിസ് വ്യക്തമാക്കി.ഫിലിപ്പീൻസിലെ ഏറ്റവും ജനവാസമുള്ള രണ്ടാമത്തെ ദ്വീപായ മിൻഡനാവോയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. 500നടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും 32,000ത്തിലധികം പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗം ആളുകളും അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.വീടുകൾ ഉപേക്ഷിച്ച് പോയ പലരും സുനാമി ഭീതിയിലായിരുന്നു. ഫിലിപ്പീൻസിൽ വേലിയേറ്റ നിരക്കിനേക്കാൾ 1.4 മീറ്റർ (4.6 അടി) ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചെങ്കിലും, തീരദേശ ഗ്രാമത്തിലെ തൂണുകളിൽ നിർമിച്ച ആറ് കുടിലുകൾക്ക് മാത്രമാണ് സുനാമി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യ, പലാവു, തെക്കൻ ജപ്പാൻ എന്നിവിടങ്ങളിലും ചെറിയ തിരമാലകൾ തീരത്തടിച്ചു.


https://www.worldm.news/global/strong-earthquake-hits--28707